
ലഖ്നൗ; കൗമാരക്കാരിയായ മകളെ കൊലപ്പെടുത്താന്‍ ഏല്‍പ്പിച്ച 42 കാരിയെ വാടക കൊലയാളി കൊലപ്പെടുത്തി. സംഭവം നടന്നത് ഉത്തര്‍പ്രദേശിലാണ്.വാടക കൊലയാളി മകളുടെ കാമുകനാണെന്ന് കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. ഒക്ടോബര്‍ 6നാണ് അല്‍ക്കയെന്ന യുവതിയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മകള്‍ക്ക് മറ്റൊരാളുമായുള്ള ബന്ധം അമ്മ അല്‍ക്കയെ വളരെ ബുദ്ധിമുട്ടിച്ചിരുന്നു. തുടര്‍ന്ന് മകളെ ഇല്ലാതാക്കാന്‍ അമ്മ വാടക കൊലയാളിയെ സമീപിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മകളെ കൊലപ്പെടുത്താനായി ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് അടുത്തിടെ ജയില്‍ മോചിതനായ സുഭാഷുമായി അല്‍ക്ക ബന്ധപ്പെട്ടു. മകളെ കൊലപ്പെടുത്തിയാല്‍ അരലക്ഷം രൂപയാണ് അമ്മ വാഗ്ദാനം ചെയ്തത്. എന്നാല്‍ താന്‍ ഏര്‍പ്പെടുത്തിയ വാടക കൊലയാളി മകളുടെ കാമുകനാണെന്ന കാര്യവും സുഭാഷ് സമ്മാനിച്ച ഫോണിലൂടെ ഇരുവരും നിരന്തരം ബന്ധപ്പെടുന്ന കാര്യവും അവര്‍ അറിഞ്ഞിരുന്നില്ല. അല്‍ക്കയുടെ പദ്ധതിയെക്കുറിച്ച് സുഭാഷ് കൗമാരക്കാരിയെ അറിയിച്ചു






