
സ്കോട്ട്ലൻഡിന്റെ മുൻ പ്രധാനമന്ത്രിയായിരുന്നു അലക്സ് സാൽമണ്ട് (69) അന്തരിച്ചു. ഒരു രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചശേഷം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുഴഞ്ഞ് വീണതിന് തൊട്ടുപിന്നാലെ തന്നെ മരണം സംഭവിക്കുകയായിരുന്നു.
അലക്സ് സാൽമണ്ട് 2007 മുതൽ 2014വരെ ഏഴുവർഷക്കാലം സ്കോട്ട്ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്ററായിരുന്നു . ജനപ്രിയ നേതാവായിരുന്നു അദ്ദേഹം. സ്വതന്ത്ര സ്കോട്ട്ലൻഡ് എന്ന ആശയത്തിന് സമരരൂപം നൽകിയതും ഇതിനായുള്ള റഫറണ്ടത്തിലേക്ക് രാജ്യത്തെ നയിച്ചതും അലക്സ് സാൽമണ്ടാണ്. അ വിവിധ ജനകീയ പദ്ധതികൾ അവതരിപ്പിച്ച് സ്കോട്ടിഷ് ജനങ്ങളുടെ മനസിൽ ഇടം പിടിച്ച നേതാവാണ്. എന്നാല്‍ പിന്നീട് ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെ 13 കേസുകളാണ് അലക്സിനെതിരെ ഉയർന്നു വന്നത്. അലക്സിന്റെ ഭൗതിക ശരീരം തിരികെ ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ ബന്ധുക്കൾ ആരംഭിച്ചതായാണ് വിവരം.






