ജറുസലേം: ഇസ്രയേല്‍ സൈനികര്‍ വധിച്ച ഹമാസ് മേധാവി യഹ്യ സിന്‍വറിന്റെ അവസാനനിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സൈന്യം. തെക്കന്‍ ഗാസാ മുനമ്പില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ സതേണ്‍ കമാന്‍ഡിലെ സൈനികര്‍ 16 നു നടത്തിയ നീക്കത്തിലാണു സിന്‍വര്‍ കൊല്ലപ്പെട്ടത്. ഒരു വര്‍ഷത്തോളം പിന്തുടര്ന്നതിനു ശേഷം സിന്‍വറിനെ വധിച്ചതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. വീടുകള്‍ മാറി രക്ഷപ്പെടാന്‍ സിന്‍വര്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ലെന്നും സൈന്യം പറഞ്ഞു.
തെക്കന്‍ ഗാസയില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കു നടുവില്‍ ഒരു കട്ടിലില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന സിന്‍വറിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ഒരു കൈയ്ക്കു പരുക്കേറ്റിരുന്നു. തന്നെ ലക്ഷ്യമിട്ടു വരുന്ന ഡ്രോണിനു നേരേ അദ്ദേഹം ഒരു മരക്കമ്പ് എറിയുന്നതും കാണാം.
തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ സിന്‍വറിനോടു രൂപസാദൃശ്യമുള്ളയാളുടെ മൃതദേഹം കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. സൈനിക വേഷമാണ് ധരിച്ചിരുന്നത്. ശരീരത്തിന്റെപാതി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൂടിയ നിലയിലായിരുന്നു. തലയില്‍ ഗുരുതരപരുക്കുമേറ്റിരുന്നതായി ചിത്രങ്ങളില്‍ വ്യക്തം. ഇതാണ് മരണത്തിലേക്കു നയിച്ചതെന്നാണ് അനുമാനം.
റാഫ ജില്ലയിലെ വീടുകളില്‍നിന്നു വീടുകളിലേക്കു മാറുന്ന മൂന്നുപേരെ സൈന്യം കണ്ടെത്തി പിന്തുടര്ന്നാണു സിന്‍വറിനെ വധിച്ചതെന്നു ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. 'സൈന്യം നിറയൊഴിച്ചതോടെ സംഘം ചിതറിയോടി. സിന്‍വര്‍ ഒറ്റയ്ക്ക് ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറി. സൈന്യം ഡ്രോണ്‍ ഉപയോഗിച്ചു മേഖല സ്കാന്‍ ചെയ്ത് സ്ഥലം കണ്ടുപിടിച്ചു. വെടിവയ്പ്പില്‍ സിന്‍വറിന്റെ കൈയ്ക്കു പരുക്കേറ്റിരുന്നു. മുഖം മറച്ചിരുന്നു.'-ഗഹാരി പറഞ്ഞു. ഡി.എന്‍.എ. പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സിന്‍വര്‍ തന്നെയാണെന്നു സ്ഥിരീകരിച്ചത്. സിന്‍വര്‍ കൊല്ലപ്പെട്ട സ്ഥലത്തു ബന്ദികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മേഖലയില്‍ കൂടുതല്‍ പരിശോധന നടത്തുകയാണെന്നും ഗഹാരി പറഞ്ഞു.
ഇസ്രയേലിനെതിരേ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദി സിന്വറാണെന്നും ഗഹാരി പറഞ്ഞു. ഗാസാ യുദ്ധത്തില്‍ ഹമാസിനു നേരിട്ട ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണ് സിന്‍വറിന്റെ വധം. ജൂലൈ 31 നു ഇറാനിലെ ടെഹ്റാനില്‍ കൊല്ലപ്പെട്ട ഇസ്മായില്‍ ഹനിയയുടെ പിന്‍ഗാമിയായി ഓഗസ്റ്റ് ആറിനാണു സിന്‍വര്‍(62) ഹമാസിന്റെ പരമാധികാരിയായി ചുമതലയേറ്റത്. തെക്കന്‍ ഗാസ നഗരമായ ഖാന് യൂനിസിലെ അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ച സിന്‍വര്‍ തന്റെ ജീവിതത്തിന്റെ പകുതിയും ഇസ്രയേലിലെ ജയിലുകളിലാണു കഴിഞ്ഞത്. എണ്‍പതുകള്‍ മുതല്‍ 2011വരെയായിരുന്നു ജയില്‍വാസം. ഇൗ കാലയളവില്‍ സിന്‍വറിനു ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചിരുന്നു.
ഇസ്രയേലിലില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് ഇതു നീക്കം ചെയ്തത്. ഇതിനായി വിശദ വൈദ്യപരിശോധനകളും നടത്തിയിരുന്നു. യഹ്യയെക്കുറിച്ചുള്ള സമ്പൂര്ണഡേറ്റയും ഇതോടെ ഇസ്രയേലിനു കരഗതമായി. കഴിഞ്ഞദിവസം ആക്രമണത്തില്‍ കൊല്ലപ്പെട്ടത് യഹ്യതന്നെയാണെന്നു സ്ഥിരീകരിക്കാന്‍ ഇസ്രയേലിനെ തുണച്ചത് ഇൗ ഡേറ്റയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡി.എന്‍.എ. പരിശോധനയ്ക്കുമുമ്പ് താടിയെല്ലിന്റെ ഘടന ഉള്‍പ്പെടെ പരിശോധിച്ച് മരിച്ചത് യഹ്യയാണെന്ന് ഉറപ്പാക്കാനും ഇസ്രയേല്‍ അധികൃതര്‍ക്കു സാധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Comments