തിരുവനന്തപുരം: വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസം പിന്നിടുമ്പോൾ മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി നിയമനത്തിലെ അനിശ്ചിതത്വത്തിന് പരിഹാരമായി. മന്ത്രി നിർദേശിച്ച ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി അനുമതി നൽകി.
മന്ത്രിക്ക് സ്റ്റാഫിനെ നിയമിക്കാത്തത് നേരത്തെ വിവാദമായിരുന്നു. മേയ് 18ന് മുഖ്യമന്ത്രിക്കൊപ്പം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറിയായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കണമെന്ന് ബിന്ദു കൃഷ്ണ മുഖ്യമന്ത്രിയോട് നിർദേശിച്ചിരുന്നു. ഇ-ഓഫീസ് വഴിയും ആവശ്യം ഉന്നയിച്ചു. തീരുമാനം വൈകിയതോടെ മന്ത്രി വീണ്ടും ആവശ്യം ഉന്നയിച്ചതായാണ് വിവരം.
എംഎൽഎയായിരുന്നപ്പോൾ കെസി വേണുഗോപാലിന്റെ പിഎയും മന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫും ആയിരുന്നു ശരത് ചന്ദ്രൻ. കെസി വേണുഗോപാലിനും താൽപര്യമുള്ളയാളെ പ്രൈവറ്റ് സെക്രട്ടറിയാക്കണമെന്ന നിർദേശത്തിനാണ് മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചത്.
അതേസമയം, സർക്കാർ അധികാരത്തിലെത്തിയതുമുതൽ പുതിയ അധ്യക്ഷനെ ഉടൻ തീരുമാനിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടികൾ മുന്നോട്ടുപോയിരുന്നില്ല. ഘടകകക്ഷികൾ കടുത്ത അതൃപ്തി അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ 30ന് യുഡിഎഫ് യോഗം ചേർന്നു. പ്രധാന നേതാക്കൾക്ക് ഉടൻ ക്യാബിനറ്റ് പദവി നൽകാനും യോഗത്തിൽ തീരുമാനിച്ചിരുന്നു.

Comments