കൊച്ചി: മെസിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിലെ നികുതി വെട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ജിഎസ്‌ടി കമ്മീഷണർക്കാണ് റിപ്പോർട്ട് കൈമാറിയത്. കമ്മീഷണർ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും.
ജിഎസ്‌ടിയുടെ അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞദിവസം ചാർജ് മെമ്മോ നൽകിയിരുന്നു. ഈ വിഷയമടക്കമുള്ള അന്വേഷണങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്.
അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിൽ നികുതി വെട്ടിപ്പ് നടന്നതായി ജിഎസ്‌ടി വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. സ്പോൺസർ കൈമാറിയ തുകയ്ക്ക് നികുതി ഈടാക്കിയില്ലെന്നായിരുന്നു കണ്ടെത്തൽ. ഇതിലൂടെ ഏകദേശം 22 കോടി രൂപ നികുതി അടയ്ക്കേണ്ടിയിരുന്നുവെന്നാണ് ജിഎസ്‌ടി വകുപ്പിന്റെ കണ്ടെത്തൽ.
എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നെങ്കിലും നികുതി ഈടാക്കാൻ കർശന നടപടിയുണ്ടായില്ല. നികുതി ഈടാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് നിലവിലെ അന്വേഷണം.

Comments