ന്യൂഡൽഹി: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി ബെംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയില്‍ മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ കൂടി അനുവദിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രത്യേക സര്‍വീസുകള്‍ അനുവദിച്ചത്. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, മാവേലിക്കര, ശാസ്താംകോട്ട സ്റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.
അതേസമയം ഓണക്കാലത്ത് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി ന്യൂഡല്‍ഹിയില്‍ റെയില്‍വേ മന്ത്രിയെയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെയും നേരില്‍ കണ്ടിരുന്നു. മാവേലിക്കര മണ്ഡലത്തിലെ യാത്രക്കാരും വിവിധ യാത്രക്കാരുടെ സംഘടനകളും ഉന്നയിച്ച ആവശ്യങ്ങളും റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ ഇടപെടലിന്റെ ഫലമായാണ് മൂന്ന് പ്രത്യേക സര്‍വീസുകള്‍ കൂടി അനുവദിച്ചിരിക്കുന്നത്.

Comments