
ജനപ്രിയമായ നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്കു സമ്മാനിച്ച ബോളിവുഡ് നടിയാണ് ഭൂമി പട്നേക്കര്‍. വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലും ഒട്ടു പിന്നിലല്ല ഭൂമി.
എന്നാല്‍ ചില ഗ്ലാമറസ് ചിത്രങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുമുണ്ട് താരത്തിന്. ഇപ്പോഴിതാ എലിസബത്തിയന്‍ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായാണ് ഭൂമി എത്തിയിരിക്കുന്നത്.
തോരണിയുടെ ലെഹങ്ക സെറ്റിന്റെ കസ്റ്റമൈസ്ട് വേര്‍ഷനാണിത്. നീലി ഗൗരിയയുടെ ആരോഹി ലെഹങ്ക സെറ്റും നീലി ബൂട്ടി രെഹ്ന ജാക്കറ്റ് ഡിസൈനും ചേരുന്നതാണ് ഭൂമിയുടെ ഔട്ട്ഫിറ്റ്.
വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ നീല നിറത്തിലുള്ള ഫ്ളോറല്‍ വര്‍ക്കുകളാണ് കൊടുത്തിരിക്കുന്നത്. കാര്‍ട്ടിയറിന്റെ വാച്ചും, കല്ലുകള്‍ പതിപ്പിച്ച നെക്ലസും, ഒപ്പം ഇനാമല്‍ വളകളും കമ്മലുമാണ് താരം അണിഞ്ഞിരിക്കുന്നത്. റിയാ കപൂറാണ് ഭൂമിയുടെ ഈ ലുക്ക് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്.






