
ജമ്നാപ്യാരി എന്ന കുഞ്ചാക്കോ ബോബന് ചിത്രത്തിലൂടെ നായികയായി മലയാള സിനിമാലോകത്തെത്തിയ താരമാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തില്‍ ആശങ്ക തുടങ്ങിയവയടക്കം ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസില്‍ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി.
സിനിമകളേക്കാറേ താരത്തിന്റെ അഭിമുഖങ്ങളാണ് വൈറലായി മാറുന്നത്. പലപ്പോഴും ട്രോളുകളിലും മീമുകളിലുമൊക്കെ ഗായത്രിയുടെ മുഖവും വാക്കുകളും തെളിഞ്ഞു വരാറുണ്ട്. അടുത്തിടെയായി പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാന്‍ താല്പര്യമുണ്ടെന്നും ഗായത്രി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. അത് ആരാധകര്‍ ഏറ്റെടുക്കുകയും നിരവധി തവണ ട്രോളുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വീണ്ടും പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ ഇഷ്ടമാണെന്ന് തുറന്നു പറയുകയാണ് ഗായത്രി. നടി ആനിയുമൊത്തുള്ള പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഗായത്രിയുടെ തുറന്നു പറച്ചില്. ലാലേട്ടന്റെ മരുമകള്‍ ആകാൻ ആഗ്രഹമുണ്ടോ എന്ന ആനിയുടെ ചോദ്യത്തിനാണ് മോഹൻലാലിന്റെ കുടുംബത്തില്‍ അംഗമാകാൻ ആഗ്രഹമുണ്ടെന്ന് ഗായത്രി സുരേഷ് വ്യക്തമാക്കിയത്.
ഗായത്രിയുടെ അഭിമുഖങ്ങള്‍ വൈറലാവാറുണ്ട്. മാത്രമല്ല നടി പറയുന്ന കാര്യങ്ങള്‍ ഒക്കെ ട്രോളുകളിലും ഇടം നേടാറുണ്ട്. നടി പറഞ്ഞതും വൈറലായിരുന്നു. ഇപ്പോഴിതാ ട്രോളുകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗായത്രി.
‘‘ലാലേട്ടന്റെ മരുമകളാകാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് ലാലേട്ടനേയും പ്രണവിനേയും ഇഷ്ടമായതു കൊണ്ടാണ്. എനിക്ക് രണ്ടുപേരെയും ഭയങ്കര ഇഷ്ടമാണ്. ലാലേട്ടനെയും ഇഷ്ടമാണ്, പ്രണവിനെയും എനിക്കിഷ്ടമാണ്. പ്രണവ് അല്ലാതെ, ആരെയും എനിക്ക് കല്യാണം കഴിക്കാൻ ഇഷ്ടമല്ല. എനിക്ക് ആ കുടുംബം ഇഷ്ടമാണ്. കുടുംബത്തിന്റെ ഭാഗമാകാൻ ഇഷ്ടമാണ്. ലാലേട്ടന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ഞാൻ കണ്ടിരുന്നു. ആ കുടുംബത്തിന്റെ അന്തരീക്ഷം കണ്ടപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു.
പക്ഷെ എനിക്കുള്ളയാള്‍ എപ്പോഴെങ്കിലും എന്റെ മുന്നില്‍ വരുമെന്നാണ് എനിക്ക് തോന്നുന്നത്. വീട്ടില്‍ കല്യാണ ആലോചനയെ കുറിച്ച് പറയാറുണ്ട്. അമ്മ പറയാറുണ്ട് കല്യാണ ആലോചനകള്‍ നോക്കിയാലോയെന്ന്. പക്ഷെ ഇപ്പോള്‍ എനിക്ക് അത് അത്ര താല്പര്യമില്ല. ട്രോളുകള്‍ വരുന്നതൊന്നും എനിക്ക് കുഴപ്പമില്ല. പക്ഷെ ഇടയ്ക്ക് എന്നെ എഫക്ട് ചെയ്യാറുണ്ട്.
എന്നെ കെട്ടാന്‍ വരുന്ന വ്യക്തി റിസ്ക്ക് എടുക്കാന്‍ തയ്യാറാകണമെന്ന് പറഞ്ഞത് ആളുകള്‍ എന്നില്‍ നിന്നും ഒരുപാട് പ്രതീക്ഷിക്കും എന്നതു കൊണ്ടാണ്. കാരണം പങ്കാളിയായി വരുന്നയാളെ പൂര്‍ണമായും ഡിപ്പന്റ് ചെയ്യാന്‍ താല്പര്യമില്ലാത്ത ആളാണ് ഞാന്‍. അതിന് എനിക്ക് ആരും വേണ്ടെന്ന് അര്‍ത്ഥമില്ല...’’ ഗായത്രി പറയുന്നു.
‘‘ലാലേട്ടാ ഇത് കേള്‍ക്കുന്നുണ്ടോ, നമ്മള് പ്രേക്ഷകര്‍ ആരെങ്കിലും ലാലേട്ടനെ വ്യക്തിപരമായി അറിയാമെങ്കില്‍ ഒന്ന് പറയൂ ഈ കുഞ്ഞ് ഇങ്ങനെ ആഗ്രഹിക്കുന്നുവെന്ന്’ എന്ന് ആനി നിറഞ്ഞ ചിരിയോടെ അതിന് മറുപടിയും പറയുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട വീഡിയോ വൈറലായതോടെ അതിനു താഴെ പല ആരാധകരും കമന്റുകളും ഇടുന്നുണ്ട്. പലരും ട്രോളുകളും പരിഹാസ കമന്റുകളുമാണ് കുറിക്കുന്നത്. ‘വെറുതെയല്ല പ്രണവ് നാട്ടിൽ വരാതെ ഹിമാലയത്തിലും മറ്റും പോകുന്നത്.. ഇവളെ പേടിച്ചിട്ടാണ്, ഉടൻ നടക്കും നോക്കി ഇരുന്നോ ......ആ ചെക്കനെ അവർക്കു തന്നേ കാണാൻ കിട്ടുന്നില്ല ...’ എന്നതടക്കമാണ് കമന്റുകള്‍.






