
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും ആരാധകരുടെ മനസ്സിൽ എന്നും ഇടം നേടുന്ന നടനാണ് സൂര്യ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ കങ്കുവ റിലീസിന് ഒരുങ്ങുകയുമാണ്. ഈ സിനിമയുടെ പ്രമോഷന്റെ ഭയമായി ഹൈദരാബാദിൽ എത്തിയപ്പോഴുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഹൈദരാബാദിൽ എത്തിയ നടനെ കാണാൻ വൻ ജനക്കൂട്ടമാണ് വേദിക്ക് ചുറ്റും തടിച്ചുകൂടിയത്. അതിനിടയിലൂടെ നടന്നു പോയ നടന്റെ കൂടെ ഒരു സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥർ തള്ളിമാറ്റുകയുമായി. ഇത് കണ്ട സൂര്യ ആരാധകന്റെ ഫോൺ വാങ്ങി സെൽഫി എടുത്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നടന് ആരാധകരോടുള്ള സ്നേഹമാണ് ഇത് കാണിക്കുന്നത് എന്ന് പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
അതേസയം നവംബർ 14-നാണ് കങ്കുവ ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബുക്ക് മൈ ഷോ അടക്കമുള്ള പ്ലാറ്റ്ഫോമുകളില് ചിത്രത്തിനായുള്ള പ്രേക്ഷകരുടെ ഇൻട്രസ്റ്റും വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബുക്ക് മൈ ഷോ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഒരു ലക്ഷത്തിലധികം 'ഇൻട്രസ്റ്റാണ്' സിനിമക്ക് ലഭിച്ചിരിക്കുന്നത്.
കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.
Telugu People Still Believes #Suriya Is A Telugu Actor 😃
Craze For This Man In Telugu States 🔥#Kanguva pic.twitter.com/g9gKa5vdvo— Kolly Corner (@kollycorner) October 24, 2024






