
നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ മലയാളികള്‍ക്ക് സുപരിചിതയാണ്. സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരുളള ദിയ തന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഭര്‍ത്താവ് അശ്വിന്‍ ഗണേശിന്റെ 29-ാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ദിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ദിയയ്ക്കും മകന്‍ ഓമിയ്ക്കുമൊപ്പം കേക്ക് മുറിച്ച് ലളിതമായ രീതിയിലായിരുന്നു അശ്വിന്റെ പിറന്നാള്‍ ആഘോഷം. ' എന്റെ പ്രണയത്തിന് 29-ാം പിറന്നാള്‍ ആശംസകള്‍' എന്നാണ് ദിയ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ദിയ കൃഷ്ണയും അശ്വിന്‍ ഗണേശും. 2024 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ് അശ്വിന്‍. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് ഇവരുടെ മകന്റെ പേര്.






