തൃശൂര്‍: തൃശൂര്‍ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളി സി.പി.ഐ. നേതാക്കള്‍. തൃശൂര്‍ പൂരം കലങ്ങിയെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിച്ചു. പൂരം നടക്കേണ്ടതു പോലെയല്ല നടന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. തൃശൂര്‍ പൂരം നടത്താന്‍ ചിലര്‍ സമ്മതിച്ചില്ല. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒരു വാക്കിന്റെ പ്രശ്നമല്ല. പൂര വിവാദവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
പൂരം കലങ്ങിയതല്ല കലക്കിയത് തന്നെയാണെന്ന് സി.പി.ഐ. നേതാവ് വി.എസ്. സുനില്‍ കുമാറും പ്രതികരിച്ചു. പൂരം കലങ്ങി എന്നത് യാതൊരു സംശയവുമില്ലാത്ത കാര്യമാണെന്നും വി.എസ്. സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പൂരം കലക്കലില്‍ സര്‍ക്കാര്‍ ത്രിതല അനേ്വഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അനേ്വഷണം നടക്കുന്ന സാഹചര്യത്തില്‍ ഒരു പുതിയ അഭിപ്രായം പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി കെ. രാജന് പ്രതികരിച്ചു. വെടിക്കെട്ട് അല്‍പ്പം വൈകിയതിനാണോ തൃശൂര്‍ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സി.പി.ഐ. നേതാക്കള്‍ രംഗത്തെത്തിയത്.
തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് അല്പം വൈകുക മാത്രമാണുണ്ടായതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ സി.പി.ഐക്ക് അമര്‍ഷം. അടുത്ത ഇടതു മുന്നണി യോഗത്തില്‍ പാര്‍ട്ടി എതിര്‍പ്പ് അറിയിക്കും.
സര്‍ക്കാര്‍ പ്രഖ്യാപിച്ച അനേ്വഷണത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാധീനിക്കുമെന്നാണ് സി.പി.ഐ വിലയിരുത്തല്‍. മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയില്‍ വൈരുധ്യമില്ലെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞതും ഇപ്പോള്‍ പറയുന്നതും ഒരേ കാര്യങ്ങള്‍ തന്നെയാണെന്നും പറഞ്ഞ് വിവാദമൊഴിവാക്കുന്ന തരത്തിലയിരുന്നു സി.പി.ഐ. നേതാവ് കൂടിയായ റവന്യൂ മന്ത്രി കെ.രാജന്റെ പ്രതികരണം. ത്രിതല അനേ്വഷണം നടക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും അനേ്വഷണ റിപ്പോട്ട് വരട്ടെയെന്നും മന്ത്രി രാജന് വ്യക്തമാക്കി.
അതേ സമയം, വി.എസ്. സുനില്‍കുമാറിനെ പോലുള്ളവര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കടുത്ത അതൃപ്തിയിലാണ്. പൂരം കലക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ലെന്നും വെടിക്കെട്ട് താമസിച്ചെന്നു മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം. എന്നാല്‍ പൂരം കലക്കലിലാണ് അനേ്വഷണ പ്രഖ്യാപനമെന്ന് മറക്കരുതെന്നു സി.പി.ഐയിലെ വലിയൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
ബി.ജെ.പിക്ക് അനുകൂലമായി അനേ്വഷണം മാറാന്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന വഴിവയ്ക്കുമെന്നാണ് സി.പി.ഐ. പറയുന്നത്. കോഴിക്കോട്ടെ പുസ്തക പ്രകാശന വേദിയില്‍ എ.ഡി.ജി.പി: എം.ആര്. അജിത് കുമാറിനെ അനുകൂലിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്നും പരാതിയുണ്ട്. അതേസമയം, വിവാദങ്ങളിലേക്ക് ദേവസ്വങ്ങളെ വലിച്ചിഴയ്ക്കരുതെന്ന് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു. ത്രിതല അനേ്വഷണം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ തങ്ങളുടെ മൊഴിയെടുത്തിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

Comments