
കണ്ണൂര്‍ : എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട്പി പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യ ഹരജി തള്ളിയ ഉത്തരവ് പുറത്ത് .. ദിവ്യ ഉന്നത രാഷ്ടിയ സ്വാധീനമുള്ള വ്യക്തിയാണെന്നും സാധാരണ ജാമ്യത്തിന് പോലും അർഹയല്ലെന്നും ജില്ലാ ജഡ്ജ്കെ കെ.ടി നിസാർ അഹമ്മദിന്റെ ഉത്തരവിൽ പറയുന്നു.
മുൻകൂർജാമ്യം അനുവദിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശമാവും - യാത്രയയപ്പിന് ദിവ്യ എത്തിയത് ക്ഷണിക്കാതെയാണ്. എ.ഡി.എമ്മിനെ അപമാനിക്കാൻ കരുതിക്കൂട്ടിയാണെത്തിയത് - വ്യക്തിഹത്യയായിരുന്നു ലക്ഷ്യമെന്ന് കാണാം. പ്രസംഗം ആസൂത്രിതമായിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം നിലനിൽക്കും. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തതയോടെ തെളിയിക്കാൻ ദിവ്യക്കായില്ലെന്നും ഉത്തരവിലുണ്ട്.
എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ കേസില്‍, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യം നൽകിയില്ല. ഒറ്റ വരിയിൽ ആയിരുന്നു ജഡ്ജി വിധി പ്രസ്താവിച്ചത്. തലശ്ശേരി കോടതിയാണ് വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ ജാമ്യഹർജിയില്‍ വിധി. കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യക്കെതിരെ കേസെടുത്തത്.
38 പേജ് ഉള്ള വിധിയാണ് ദിവ്യക്കെതിരെ കോടതി പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യം നൽകുന്നത് തെറ്റായ സന്ദേശമാണ് എന്നും ദിവ്യയുടെ പ്രവർത്തി പ്രത്യാഘാതം മനസ്സിലാക്കിയാണ് എന്നും വിധിയിൽ പറയുന്നു. പ്രതിയുടെ പ്രതിച്ഛായ നോക്കി ഒരിക്കലും വിധി പ്രസ്താവിക്കാൻ കഴിയില്ലാതെ തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്നും വിധിയിൽ പറയുന്നു. പ്രതിക്ക് സാക്ഷികളെ സ്വാധീനിക്കാൻ കഴിയുമെന്നും മുൻകൂർ ജാമ്യ അപേക്ഷ റദ്ദാക്കിയ വിധിയിൽ പറയുന്നു.






