
ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാന്‍ക്രിയാസ് ദാതാവായി രണ്ടുവയസുകാരന് . പ്രോസ്പര്‍ എന്ന് വിളിപ്പേരുളള ലുണ്ട കയൂംബയെന്ന കെനിയന്‍ സ്വദേശിയായ രണ്ടു വയസുകാരന് ഒരു രോഗിക്ക് പാന്‍ക്രിയാസും വൃക്കയും നല്കിയപ്പോള് മറ്റൊരു രോഗിക്ക് വൃക്കയും നല്കി .കൂടാതെ കാഴ്ചശേഷി ഇല്ലാത്ത രണ്ട് രോഗികളുടെ കാഴ്ച വീണ്ടെടുക്കാനായി കോര്ണിയകകളും ദാനം ചെയ്യപ്പെട്ടു . അതോടെ നാലു പേര്‍ക്ക് പുതുജീവന്‍ ലഭിച്ചു
ഒക്ടോബര്‍ പതിനേഴിനാണ് വീട്ടില്‍ വീണ് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒക്ടോബര്‍ 26 നാണ് കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചത് . കുഞ്ഞിന്റെ് മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കകയായിരുന്നു . അതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പാന്‍ ക്രിയാസ് ദാതാവായി ലുണ്ട കയുംബ മാറി .
കുഞ്ഞിന്റെ് മരണം ഞങ്ങളെ തകര്‍ത്തു .പക്ഷേ അവന്റെ് അവയവങ്ങള്‍ മറ്റുളളവര്‍ക്ക് ജീവനേകുമെന്ന് അറിഞ്ഞ് ഞങ്ങള്‍ ആശ്വസിക്കുന്നു . പ്രോസ്പറിന്റെ് അമ്മ പറഞ്ഞു . അവന്റെ് ആത്മാവിനെ ജീവനോടെ നിലനിര്‍ത്താനും ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇത് പ്രത്യാശയാകുമെന്നും അവര്‍ പഞ്ഞു.
ചണ്ഡിഗഡിലെ പോസറ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്റെ് റിസര്‍ച്ചിലെ ഗുരുതരാവസ്ഥയിലുളള വൃക്കരോഗികള്‍ക്ക് കുഞ്ഞിന്റെ് പാന്ക്രിയായസ് പുതിയ പ്രതീക്ഷ നല്കി . കുടുംബത്തിന്റെ് സമ്മതിനൊപ്പം കെനിയ ഹൈക്കമ്മീഷനില്‍ നിന്നുളള അനുമതിയും ലഭിച്ചതോടെ ആശുപത്രിയില്‍ അവയമാറ്റ ശാസ്ത്രക്രിയകള്‍ നടത്തി.






