കോഴിക്കോട്: ബി.ജെ.പി നേതാവ് വി. മുരളീധരനെതിരെ ഹിന്ദു പാര്‍ലമെന്റ് സെക്രട്ടറി സി.പി സുഗതന്‍. മുരളീധരന്‍ ജാതിക്കോമരമാണെന്ന് സുഗതന്‍ ആരോപിച്ചു. ജാതി വിരോധം അദ്ദേഹത്തിന്റെ തലയ്ക്ക് പിടിച്ചിരിക്കുകയാണ്. നായര്‍ നടത്തുന്നത് കൊണ്ടാണ് അദ്ദേഹം ലോ അക്കാദമിക്കെതിരെ രംഗത്ത് വന്നതെന്നും സുഗതന്‍ ആരോപിച്ചു. ഹിന്ദു ഐക്യമെന്ന മുദ്രാവാക്യമുയര്‍ത്തി രൂപീകരിച്ച സംഘടനയാണ് ഹിന്ദു പാര്‍ലമെന്റ്.
ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാളായ ലോ അക്കാദമിക്കെതിരെ മുരളീധരന്‍ രംഗത്ത് വന്നതാണ് സുഗതനെ പ്രകോപിപ്പിച്ചത്. പത്രോസും വര്‍ഗീസും ഇസ്ലാമും നടത്തുന്ന കോളുകള്‍ എന്ത് തെമ്മാടിത്തരം കാണിച്ചാലും കുഴപ്പമില്ല. ഒരു സമരവും ഹിന്ദു നേതാക്കന്‍മാരുടെ ഭാഗത്ത് നിന്നില്ല. ലോ അക്കാദമി നായര്‍ നടത്തുന്നത് ആയതുകൊണ്ട് ഇത് അടപ്പിക്കണം-സുഗതന്‍ പറഞ്ഞു.
വി. മുരളീധരന്‍ ഒരു ജാതിക്കോമരമാണ്. നായര്‍ വിരോധം അദ്ദേഹത്തിന്റെ തലയ്ക്ക് പിടിച്ചിരിക്കുന്നു. വെള്ളാപ്പള്ളിയുടെ കാല്‍ക്കീഴില്‍ ബി.ജെ.പിയെ കെട്ടിയിട്ടു നശിപ്പിക്കാന്‍ മുരളീധരന്‍ നോക്കിയെന്നും ഈഴവര്‍ കൂടുതലുള്ള മണ്ഡലം നോക്കി കഴക്കൂട്ടത്ത് മത്സരിച്ചുവെന്നും സുഗതന്‍ പരിഹസിച്ചു.
സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ബി.ജെ.പി മുരളീധരന്‍ ഒരു ജാതിക്കൊമരമാണ്. നായര്‍ വിരോധം അവന്റെ തലയ്ക്കു പിടിച്ചിരിക്കുന്നു. വെള്ളാപ്പള്ളിയുടെ കാല്‍കീഴില്‍ ബി.ജെ.പിയെ കെട്ടിയിട്ടു നശിപ്പിക്കാന്‍ ശ്രമം നടത്തി. ഈഴവര്‍ കുടുതലുള്ള മണ്ഡലം നോക്കി കഴക്കുട്ടം തിരഞ്ഞെടുത്തു കുറെ പണിതു. എന്‍.എസ്.എസിനെതിരെ പട നടത്തി. നായര്‍ സമുദായം തിരിച്ചടിച്ചു അവനെ തോല്‍പ്പിച്ചു. പത്രോസും, വരഗീസും, ഇസ്‌ലാമും നടത്തുന്ന കോളജുകള്‍ എന്തു തെമ്മാടിത്തരം കാണിച്ചാലും കുഴപ്പമില്ല. ഒരു സമരവും ഹിന്ദു നേതാക്കന്മാരുടെ ഭാഗത്തുനിന്നും ഇല്ല. ഇതു നായര്‍ നടത്തുന്നത് ആയതുകൊണ്ട് ഇതടപ്പിക്കണം. ആകട്ടെ കുമ്മീസും കുടെയുണ്ടല്ലോ?
എല്ലാവര്‍ക്കും ജാതി പറയാമെങ്കില്‍ നായര്‍ക്കും ആകാം! രാഷ്ട്രീയ- ജാതീയ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ വഴിതെറ്റിയ കുറെ വിദ്യാര്‍ഥികളെ കരുവാക്കി നടത്തുന്ന ഈ തീക്കളി നായര്‍ സമുദായം ഒറ്റക്കെട്ടായി നേരിടണം. പി.പി. മുകുന്ദനെയും രാമന്‍ പിള്ളയെയും അവര്‍ നായര്‍ സമുദായത്തില്‍ ജനിച്ചു പോയതു കൊണ്ടായിരിക്കും മുരളി യേമാന്‍ മറിച്ചും തിരിച്ചും വിളിച്ച പമാനിക്കുന്നത്.






