ന്യൂഡൽഹി: ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ചെങ്കോട്ടയിൽ ചരിത്രത്തിൽ ആദ്യമായി ദേശീയ ഗീതമായ 'വന്ദേമാതരം' ഔദ്യോഗികമായി മുഴങ്ങി. വന്ദേമാതരത്തിന്റെ 150 വർഷത്തെ ചരിത്രപരമായ പാരമ്പര്യത്തെ സ്മരിച്ചുകൊണ്ടായിരുന്നു ചടങ്ങിൽ ആദ്യമായി വന്ദേമാതരവും രണ്ടാമതായി ദേശീയഗാനവും ആലപിച്ചത്. 2047-ഓടെ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിൽ യുവശക്തിയുടെ സംഭാവനകളെ മുൻനിർത്തിയാണ് ഇത്തവണത്തെ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
രാജ്ഘട്ടിൽ മഹാത്മാഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ എത്തിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ അദ്ദേഹത്തെ ചെങ്കോട്ടയിൽ സ്വീകരിച്ചു. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച പ്രധാനമന്ത്രി ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി. പതാക ഉയർത്തിയപ്പോൾ ചരിത്രത്തിൽ ആദ്യമായി ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. വന്ദേമാതരത്തിനു ശേഷം ദേശീയഗാനവും ആലപിച്ചു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാനനില നിലനിർത്തുന്നതിനായി ഡൽഹി പോലീസും അർദ്ധസൈനിക വിഭാഗവും ഉൾപ്പെടെ 25,000-ത്തിലധികം ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് ചുറ്റും ബഹുമുഖ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും, ആയിരത്തിലധികം സിസിടിവി ക്യാമറകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത വീഡിയോ അനലിറ്റിക്സും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിന്റെ തത്സമയ ദൃശ്യങ്ങൾ പ്രത്യേക കൺട്രോൾ റൂമിലിരുന്ന് ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചടങ്ങിനോട് അനുബന്ധിച്ചാണ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.ചെങ്കോട്ടയിലേക്കുള്ള പ്രവേശന കവാടങ്ങളിലും പരിസരങ്ങളിലും കർശനമായ പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഭീഷണികളെയോ അടിയന്തര സാഹചര്യങ്ങളെയോ നേരിടാൻ പ്രത്യേക ഭീകരവിരുദ്ധ പ്രതികരണ സംവിധാനവും സജ്ജമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Comments