
രാത്രിയിൽ ഉയര്‍ന്ന ശബ്ദത്തിൽ ഹോൺ മുഴക്കുകയും അപ്പാർട്ട്മെന്റിൽ പരിഭ്രാന്തി പരത്തുകയും ചെയ്ത സഹോദരിമാർ അറസ്റ്റിൽ. ഈസ്റ്റ് ദില്ലിയിലെ വസുന്ധര എൻക്ലേവിലാണ് സംഭവം. ഭവ്യ ജെയിൻ, ചാർവി ജെയിൻ എന്നിവരാണ് പിടിയിലായത്. ഈസ്റ്റ് ദില്ലിയിലെ വസുന്ധര എൻക്ലേവിലാണ് സംഭവം. ഇരുവരും ചേർന്ന് ഹോൺ മുഴക്കിയത് ചോദ്യം ചെയ്ത വയോധികനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് പോലീസില്‍ വിവരമറിയിച്ച കാര്യം മനസിലാക്കിയ യുവതികൾ മണിക്കൂറുകളോളം മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ഇരുവരും പ്രദേശത്ത് വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്.
അപ്പാർട്ട്മെന്റിലൂടെ അലക്ഷ്യമായി വാഹനം ഓടിച്ച ഇരുവരും അവിടെ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളെ ഇടിക്കുകയും ആളുകളെ പരിക്കേൽപ്പിക്കുകയും ചെയ്തു. കവാടത്തിന് സമീപം പോലീസ് സ്ഥാപിച്ച ബാരിയർ ഇടിച്ചുതകർത്ത ഇവർ പോലീസ് വാഹനത്തെയും ഇടിച്ചു. നോയിഡ സെക്ടർ 20ൽ വെച്ച് പോലീസ് ഇവരെ തടഞ്ഞുനിർത്തിയാണ് കസ്റ്റഡിയിലെടുത്തത്.






