
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മൃദുല വിജയ്. സൗന്ദര്യത്തിന്റെ കാര്യത്തിലും ലുക്കിന്റെ കാര്യത്തിലും മൃദുല ആരാധകരുടെ ശ്രദ്ധ പിടിച്ചുവാങ്ങുന്നു.
ഇപ്പോഴിതാ പിങ്ക് നിറത്തിലുളള ചുരിദാറില്‍ അതിസുന്ദരിയായി നില്ക്കുന്ന ഏതാനും കുറേ ചിത്രങ്ങള്‍ എങ്കുവെച്ചിരിക്കുകയാണ് താരം. ഈ വ്യക്തിയുമായി ഞാന്‍ പ്രണയത്തിലാണ് എന്നാണ് മൃദുല ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
അപ്പോള്‍ യുവ കൃഷ്ണയോ എന്ന ചോദ്യം വേണ്ട , മൃദുല പറയുന്നത് തന്റെ പുതില കഥാപാത്രത്തെക്കുറിച്ചാണ്. ഇഷ്ടം മാത്രം എന്ന സീരിയലിലെ ഗെറ്റപ് ആണ് മൃദുല പങ്കുവച്ചിരിയ്ക്കുന്നത്.
ഡോക്ടര്‍ ഇഷിത അയ്യര്‍ എന്ന ഈ വ്യക്തിയുമായി ഞാന പ്രണയത്തിലാണെന്നാണ് മൃദുല വിജയ് പറയുന്നത്. ഇഷിതയെ ഞങ്ങള്‍ക്കെല്ലാം ഇഷ്ടമാണ് എന്ന് പറഞ്ഞ് സ്നേഹം അറിയിക്കുന്ന ആരാധകരെ കമന്റില്‍ കാണാം.






