ഗുവാഹട്ടി: വര്‍ഗ്ഗീയസംഘര്‍ഷം അവസാനിക്കാതെ തുടരുന്ന മണിപ്പൂരില്‍ മൂന്ന് കുട്ടികളുടെ മാതാവായ 31 കാരിയെ ബലാത്സംഗത്തിന് ശേഷം തീവെച്ചു കൊലപ്പെടുത്തുകയും 17 വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. മണിപ്പൂരിലെ ജിറിബാം ജില്ലയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ആള്ക്കാര് താമസിക്കുന്ന സ്ഥലത്തേക്ക് സായുധരായി എത്തിയ ഒരു കൂട്ടം അക്രമികള്‍ വീടിനുള്ളിലേക്ക് നുഴഞ്ഞുകയറിയ വ്യാപകമായി അക്രമം അഴിച്ചുവിടുകയും ആള്‍ക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയും കൊള്ളയടിക്കുകയും തീവെയ്പ്പ് നടത്തുകയുമായിരുന്നു.
ഇരയുടെ ഭര്‍ത്താവ് നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ മറവില്‍ അജ്ഞാതരായ ഒരുകൂട്ടം ആള്്ക്കാര് ബലാത്സംഗവും കൊലപാതകവും നടത്തിയതായി പോലീസ് പറഞ്ഞു. ആരേയും തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം അക്രമികള്‍ താഴ്വാരത്തുള്ളവരാണെന്നും സംശയിക്കുന്നുണ്ട്. സെയ്രാവന് ഗ്രാമത്തിലെ തങ്ങളുടെ വീട്ടിലിട്ട് തന്റെ ഭാര്യയെ അതിക്രൂരമായിട്ടാണ് കൊലപ്പെടുത്തിയതെന്നാണ് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഉണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഏതാനും നാളായി മണിപ്പുരില്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം മണിപ്പുരിന്റെ വിവിധ പ്രദേശങ്ങളില്‍ സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമൊക്കെ ചെയ്തിരുന്നു.
കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ആസ്സാമിന്റെ സമീപ പ്രദേശമായ സില്‍ചാറിലേക്ക് ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കാനൊരുങ്ങുകയാണ് പോലീസ്. നിരന്തരമായി തുടരുന്ന വംശീയപോരാട്ടത്തില് നിരവധി ഗോത്ര സംഘടനകളാണ് അപലപിച്ച് രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുകി-സോമി-ഹമര്‍ സമുദായത്തില്‍ പെടുന്ന ജനങ്ങളുടെ സുരക്ഷയ്ക്കായി കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്‍ഡിജീനിയസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം. ഈ ക്രൂരകൃത്യം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബറില്‍ നടന്ന വംശീയകലാപത്തില്‍ നടന്ന വെടിവെയ്പ്പില്‍ 7 പേര് കൊല്ലപ്പെട്ടിരുന്നു.

Comments