
ഇന്ത്യൻ മത്സ്യതൊഴിലാളികളെ തുടർച്ചയായി അറസ്റ്റ് ചെയ്യുന്ന ശ്രീലങ്കൻ നാവികസേനക്കെതിരെ വിമർശനമുയര്‍ത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ . വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് സ്റ്റാലിൻ കത്തയച്ചു. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ കടുത്ത ആശങ്കയിലാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
മത്സ്യത്തൊഴിലാളികളുടെ ആശങ്ക മാറ്റാനുള്ള നടപടികൾ വേണമെന്നും മത്സ്യതൊഴിലാളികളുടെ മോചനത്തിനായി ഉടൻ ഇടപെടണമെന്നും കത്തിൽ എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.
അതേസമയം ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ച് ഇന്ത്യൻ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നുവെന്ന് ചൂണ്ടികാട്ടി ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി ശ്രീലങ്കൻ പ്രസിഡന്റ് അനുര ദിസനായകെ ഇന്നലെ രംഗത്തെത്തിയിരുന്നു. ‘നിയമവിരുദ്ധ’ മത്സ്യബന്ധനം അനുവദിക്കില്ലെന്നാണ് ശ്രീലങ്കൻ പ്രസിഡന്റ് ഇന്നലെ പറഞ്ഞത്.






