
സംസ്ഥാനത്ത് തുലാവർഷം ദുർബലമായതോടെ പകലും രാത്രിയും താപനിലയിൽ വർധനവ്. വടക്കൻ കേരളത്തിലാണ് ചൂട് ഏറ്റവും കൂടൃതല്. കണ്ണൂർ എയർപോർട്ടിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞ 3 ദിവസവും ഉയർന്ന ചൂട് രേഖപെടുത്തിയത് . ഇവിടെ 36.7&36.8°c യാണ് താപനില. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ കഴിഞ്ഞ 3-4 ദിവസങ്ങളിലായി 35-40°c ഇടയിലാണ് ഉയർന്ന ചൂട് രേഖപെടുത്തുന്നത്. വടക്കൻ കേരളത്തിലാണ് കൂടുതൽ വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നത്.
ബംഗാൾ ഉൾകടലിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തത്തിൽ നാളെ കഴിഞ്ഞ് കേരളത്തിൽ മഴ സാധ്യതയുണ്ട്. മറ്റന്നാൾ മുതൽ തുലാവർഷ മഴ നേരിയ തോതില്‍ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കുന്നു.






