
ബിഗ് സ്ക്രീനിലൂടെ തുടങ്ങി പിന്നീട് കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള പരമ്പരകളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അവന്തിക മോഹന്‍. തമിഴ് തെലുങ്ക് കന്നട സിനിമകളിലും ഭാഗ്യ പരീക്ഷണങ്ങള്‍ നടത്തിയ അവന്തിക മോഹന്‍ പക്ഷേ ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങിയത് മലയാള സീരിയല്‍ ലോകത്തേക്ക് എത്തിയതിന് ശേഷമാണ്. യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അവന്തിക മലയാള ചിത്രങ്ങളിൽ തുടർന്നഭിനയിക്കുകയും പിന്നിട് ആത്മസഖി എന്ന ടിവി പരമ്പരയിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. ഈ പരമ്പരയിലെ നന്ദിത എന്ന കഥാപാത്രത്തെ കുടുംബപ്രേക്ഷകര്‍ അംഗീകരിക്കുകയും താരത്തിന് പുരസ്കാരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു.
സിനിമകള്‍ ചെയ്യുമ്പോഴും സീരിയലുകളില്‍ താരം സജീവമായിരുന്നു. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ശിവകാമി എന്ന സീരിയലിലൂടെയാണ് തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ആത്മസഖി എന്ന സീരിയലിലൂടെയാണ്. അഭിനയത്തിനൊപ്പം തന്നെ ടെലിവിഷന്‍ ഷോകളിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും എല്ലാം അവന്തിക വളരെ സജീവമാണ്. തന്റെ സോഷ്യല്‍ മീഡിയയിലൂടെ താരം പലപ്പോഴും ഡാന്‍സ് വീഡിയോകളും ബെല്ലി ഡാന്‍സ് വീഡിയോകളും പങ്കിടാറുണ്ട്.
ഇപ്പോഴിതാ പുതിയ ബെല്ലി ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ‘‘എനിക്ക് ബെല്ലി ഡാൻസിനെ കുറിച്ച് പറയാനുള്ളത്, ഞാൻ അത് ചെയ്യുമ്ബോള്‍ എന്റെ ശരീരം മുഴുവനും സന്തോഷിക്കുന്നു...’’എന്നാണ് താരം വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. വിമർശകർക്കുള്ള മറുപടിയാണ് താരം ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള താരത്തിന്റെ നൃത്തത്തെ ചിലരൊക്കെ പുകഴ്ത്തുന്നുണ്ടെങ്കിലും താരത്തെ വിമർശിച്ചുള്ള നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. എന്നാല്‍ അവന്തിക ഇതിനൊന്നും മറുപടി നല്കുന്നതേയില്ല.






