
താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് പുരുഷന്‍ തന്നെ വരണമെന്നുളള നടി കുളപ്പുളളി ലീലയുടെ പ്രസ്താവനയില്‍ മറുപടിയുമായി നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അറിവില്ലായ്മ ഒരു തെറ്റല്ലെന്നും ഇന്ത്യയില്‍ ഒരു വനിതാ പ്രധാനമന്ത്രി ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കണമായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
'എന്റെ ലീലച്ചേച്ചി ഈ രാജ്യത്തല്ലേ ജീവിക്കുന്നത് .... അറിവില്ലായ്മ ഒരു തെറ്റല്ല... ഇന്ത്യയില്‍ ഒരു വനിതാ പ്രധാനമന്ത്രി ഉണ്ടായിരുന്നു, ഇപ്പോഴും ഒരു വനിതാ രാഷ്ട്രപതി ഉണ്ടെന്നും, വനിതാ മന്ത്രിമാര്‍, വിമാനം പറത്തുന്ന വനിതകള്‍ ഉണ്ടെന്നും പ്രധാനപ്പെട്ട പല പദവികളിലും സ്ത്രീകള്‍ ഉണ്ടെന്നും പിന്നെയാണോ ഒരു AMMA (സംഘടന)?' എന്ന് ഇവര്‍ക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കോ - ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍.
അമ്മയില്‍ എപ്പോഴും നേതൃത്വത്തില്‍ ഒരു പുരുഷന്‍ വേണം. ആണിനും പെണ്ണിനും തുല്യ അവകാശം കൊടുക്കാന്‍ പാടില്ല. ഒരിക്കലും പുരുഷനോളം ആകാന്‍ സ്ത്രീക്ക് പറ്റില്ലെന്നും പുതിയ പ്രസിഡന്റായി പൃഥ്വിരാജ് വരണമെന്നുമായിരുന്നു കുളപ്പുളളി ലീല അഭിപ്രായപ്പെട്ടത്.






