
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതിമാരായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൂടെ കടന്ന് പോവുകയാണ്. നവംബര്‍ 14 ന് ഇരുവരും അവരുടെ ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനെക്കാളും വ്യത്യസ്തമായി ഇത്തവണ മാതാപിതാക്കളായ സന്തോഷത്തിലാണ് ദമ്പതിമാര്‍ വിവാഹവാര്‍ഷികം ആഘോഷിക്കുന്നത്.
വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് പ്രിയപ്പെട്ട ഭാര്യക്ക് ആശംസകള്‍ നേര്‍ന്നാണ് രണ്‍വീര്‍ എത്തിയത്.‘എല്ലാ ദിവസവും ഭാര്യയെ അഭിനന്ദിക്കുന്ന ദിവസമാണ്, എന്നാല്‍ ഇന്നൊരു പ്രധാന ദിവസമാണ്’ എന്ന അടിക്കുറിപ്പോടെയാണ് രണ്‍വീര്‍ ഭാര്യയോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ച് എത്തിയത്. ദീപികയുടെ പല പോസിലുള്ള ചിത്രങ്ങളും ഇതിനൊപ്പം നടന് പങ്കുവച്ചു.
ഇതിന് പിന്നാലെ രസകരമായ ഒരു വീഡിയോയ്ക്കൊപ്പമാണ് ദീപിക രണ്‍വീറിന് ആശംസകളറിയിച്ചത്. കട്ടിലിന്റെ മറുവശത്തേക്ക് പുതപ്പ് മൂടി പുതച്ച് ഒരാള്‍ ഇഴഞ്ഞ് നീങ്ങുകയും എന്നിട്ട് മൂലയ്ക്ക് കിടക്കുന്നതുമായൊരു റീല്‍ വീഡിയോ ആണ് ദീപിക പദുക്കോണ്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ഈ വീഡിയോയ്ക്ക് നടി കൊടുത്ത ക്യാപ്ഷനിലാണ് ഭര്‍ത്താവിന്റെ ചൂടും മണവും തട്ടി കിടക്കുന്നതിലെ സന്തോഷം എന്താണെന്ന് പറഞ്ഞിരിക്കുന്നത്.
‘എക്കാലത്തെയും മികച്ച ഉറക്കം ലഭിക്കാന്‍ ഭര്‍ത്താവ് ജോലിക്ക് പോയ ഉടന്‍ തന്നെ ഞാന്‍ കട്ടിലില്‍ അദ്ദേഹം കിടന്ന വശത്തേക്ക് ഇഴയും. കാരണം അവിടെ അദ്ദേഹത്തിന്റെ ചൂടും മണവും ഉള്ളതിനാല്‍ കൂടുതല്‍ സുഖകരവും ... ഹാപ്പി ആനിവേഴ്സറി രണ്‍വീര്‍ സിംഗ്’ എന്നുമാണ് ഭര്‍ത്താവിനെ മെന്‍ഷന്‍ ചെയ്ത് കൊണ്ട് നടി പറഞ്ഞത്.






