
മമ്മൂട്ടി നായകനായ 'പ്രജാപതി' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടിയ നടിയാണ് അദിതി റാവു ഹൈദരി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അദിതി പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് അദിതി ചിത്രങ്ങളില്‍. ഒരു മോഡേൺ പാർട്ടി ലുക്കാണോ നിങ്ങൾക്ക് വേണ്ടത് എങ്കിൽ അദിതിയുടെ ഈ ചിക് ലുക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്.
കോൺട്രാസ്റ്റ് നിറത്തിലുള്ള ഷോർട്ട് റാപ് ഔട്ട്ഫിറ്റാണ് അദിതി അണിഞ്ഞിരിക്കുന്നത്.ബെഞ്ച് എച്ച് ക്യൂവിൻ്റെ ഡാലിയ റാപ് ഔട്ട്ഫിറ്റാണ് അദിതി തിരഞ്ഞെടുത്തത്.പീച്ച് നിറത്തിലുള്ള ചന്ദേരി മെറ്റീരിയലിൽ വൈൻ കളറിലുള്ള ഫ്ലോറൽ വർക്കുകൾ നൽകിയിരിക്കുന്നു.10300 രൂപയാണ് ഈ ഔട്ട്ഫിറ്റിൻ്റെ ഓൺലൈൻ വില.






