
തകര്‍പ്പന്‍ ബൈസൈക്കിള്‍ കിക്കിലൂടെ നേടിയ ഒരുഗോള്‍ ഉള്‍പ്പെടെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് എതിരാളികളായ പോളണ്ടിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍ യുവേഫ നേഷന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ വമ്പന്‍ ജയം നേടി. ക്രിസ്ത്യാനോ ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ 87-ാം മിനിറ്റില്‍ ബൈസിക്കിള്‍ കിക്കിലൂടെ നേടിയ സൂപ്പര്ഗോളുമായി താരം വല കുലുക്കിയത്.
രണ്ടാം പകുതിയിലായിരുന്നു പോര്‍ച്ചുഗലിന്റെ മുഴുവന്‍ ഗോളുകള്‍ക്കും പിറന്നത്. 72-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയാണ് ക്രിസ്ത്യാനോ തന്റെ ആദ്യഗോള്‍ കണ്ടത്. ദേശീയടീമിനായി താരം നേടുന്ന 135 ാം ഗോളായിരുന്നു ഇത്. റൊണാള്‍ഡോയെ കൂടാതെ റാഫേല്‍ ലിയോ, ബ്രൂണോ ഫെര്‍ണാണ്ടസ്, പെഡ്രോ നെറ്റോ എന്നിവരും ഗോള്‍ നേടി. പുറം വേദന മൂലം സൂപ്പര്‍ താരം ലെവന്‍ഡോവ്സ്കിയില്ലാതെയാണ് പോളണ്ട് ഇറങ്ങിയത്. 88-ാം മിനിറ്റില്‍ ഡൊമിനിക് മാര്സുക്ക് പോളണ്ടിന് വേണ്ടി ആശ്വാസ ഗോള്‍ കണ്ടെത്തി.
വിജയത്തോടെ ലീഗ് എയിലെ ഗ്രൂപ്പ് ഒന്നില്‍ 13 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പോര്‍ച്ചുഗല്‍. ഇതിനകം തന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ച അവര്‍ക്ക് ഗ്രൂപ്പ് മത്സരങ്ങളില്‍ അഞ്ചില്‍ നാലിലും ജയം നേടാനായി. ഒരു കളി സമനിലയിലായി. സ്കോട്ലന്റിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ ക്രോയേഷ്യ ഏഴ് പോയിന്റുമായി രണ്ടാമതും നാല് പോയിന്റുമായി പോളണ്ട് മൂന്നാമതുമാണ്.
Ronaldo doing Ronaldo things 🚲🤤#UNLGOTR | @AlipayPlus | #NationsLeague pic.twitter.com/qvR0VLXekz
— UEFA EURO 2024 (@EURO2024) November 15, 2024



