തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണബാങ്കുകള്‍ക്കു മേല്‍ നിരീക്ഷണവുമായി വീണ്ടും കേന്ദ്ര ഏജന്‍സികള്‍ എത്തുന്നു. നിരവധി സഹകരണ പ്രസ്ഥാനങ്ങള്‍ക്കെതിരേ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇതെല്ലാം പരിശോധിക്കാനാണു നീക്കം. എല്ലാ സഹകരണ ബാങ്കുകളേയും നിരീക്ഷണത്തിലാക്കി ക്രമക്കേടുകള്‍ കണ്ടെത്താനുള്ള സംവിധാനം ഉണ്ടാകുമെന്നാണു സൂചന. പുതിയ നിയമ നിര്‍മാണം അടക്കം കേന്ദ്ര പരിഗണിക്കും.
സഹകരണമെന്നത് സംസ്ഥാന സര്‍ക്കാര്‍ വിഷയമല്ലെന്ന് വരുത്താനാണ് കേന്ദ്ര നീക്കം. ഇടതുഭരണത്തിലുള്ള കരുവന്നൂര്‍, കണ്ടല സഹകരണബാങ്കുകള്ക്കെതിരേ പരാതി ഉയര്‍ന്നതോടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് എത്തിയത്. ഇ.ഡി. നീക്കത്തിനെതിരേ എല്‍.ഡി.എഫിനു പുറമേ യു.ഡി.എഫും രംഗത്തെത്തിയിരുന്നു. എന്നാല്‍, ചേവായൂരിലെ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനേയും സി.പി.എമ്മിനേയും തെറ്റിച്ചു.
സഹകരണത്തില്‍ ഇനി സഹകരണമില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഇൗ സാഹചര്യം മുതലെടുക്കാനാകും കേന്ദ്രനീക്കം. തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചതിനു പിന്നില്‍ കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധിയുമുണ്ടെന്നാണു ബി.ജെ.പിയുടെ വിലയിരുത്തല്‍. ഇൗ സാധ്യത മനസിലാക്കി കേരളത്തില്‍ ബി.ജെ.പിയുടെ കരുത്തു കൂട്ടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുണ്ടാകും.
കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.എം. പിന്തുണച്ച കോണ്‍ഗ്രസ് വിമതര്‍ ജയിച്ചതോടെയാണു ഇരുമുന്നണികളും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായത്. ഇവരുടെ 11 അംഗ പാനല്‍ എല്ലാ സീറ്റിലും ജയിച്ചു. നാലുപേര്‍ സി.പി.എമ്മുകാരും ഏഴുപേര്‍ കോണ്‍ഗ്രസ് വിമതരുമാണ്. ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിലാണ് ഇവര്‍ മത്സരിച്ചത്.
സഹകരണ ബാങ്കിന്റെ നിലവിലെ ചെയര്‍മാനായ ജി.സി. പ്രശാന്ത് കുമാറിനെ വീണ്ടും ചെയര്‍മാനായി തെരഞ്ഞെടുത്തു. ഇദ്ദേഹത്തെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. സി.പി.എം. ബാങ്ക് ഭരണം അട്ടിമറിച്ചെന്നും ജനാധിപത്യ വിരുദ്ധതയാണ് ചേവായൂരിലുണ്ടായതെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്ത് സഹകരണമേഖലയില്‍ പിടിമുറുക്കാനാണു കേന്ദ്രത്തിന്റെ നീക്കം.

Comments