
തിരുവനന്തപുരം: പിണറായി സംഘപരിവാറിനെ സന്തോഷിപ്പിക്കുകയാണെന്നും മുഖ്യമന്ത്രിക്കും ബിജെപി നേതാവ് കെ.സുരേന്ദ്രന്റെയും ഒരേ ശബ്ദമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ചോദിച്ചു് മുഖ്യമന്ത്രി ഭൂരിപക്ഷ വര്ഗ്ഗീതയ സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നെന്നും സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തിന് മുഖ്യമന്ത്രി കുടപിടിക്കുകയാണെന്നും ഉപതെരഞ്ഞെടുപ്പുകള്‍ ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്നും ചോദിച്ചു.
പാണക്കാട് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം ഹിന്ദുപത്രത്തില്‍ വന്നതിന്റെ തുടര്‍ച്ചയെന്നും പറഞ്ഞു. മുനമ്പം വിവാദത്തിന് പിന്നില്‍ സംഘപരിവാറാണ്. തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ വൈകി. ഇതിലൂടെ സര്‍ക്കാരും സംഘപരിവാറും ഒത്തുകളിക്കുകയാണ്.
സിപിഐഎമ്മേ നിന്റെ പേരോ കാപട്യമെന്നും ചോദിച്ച സതീശന് സിപിഐഎം ഒരിക്കലും ഇരകളോടൊപ്പമല്ലെന്നും വേട്ടക്കാര്‍ക്കൊപ്പമാണെന്നും പാലക്കാട് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടമെന്നും പറഞ്ഞു. സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് സിപിഎമ്മിന് അസ്വസ്ഥത എന്തിനാണെന്നും ചോദിച്ചു. ബിജെപി നേതാവ് സുരേന്ദ്രന്റെ കണ്ടശനി പരാമര്‍ശത്തിനും മറുപടി നല്കി. കള്ളപ്പണത്തിന്റെ മുകളിലിരിക്കുന്ന താപസനാണ് തന്നെ ശപിച്ചത്.






