
ഒട്ടനവധി ആരാധകരുള്ള പ്രിയ താരമായ സണ്ണി ലിയോൺ തിളങ്ങിയത് ബോളിവുഡിലെ ഐറ്റം നമ്പറുകളിലൂടെയാണ്. പിന്നീട് താരം മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചു. ദേശവും ഭാഷയും കടന്നുള്ള ആരാധകരാണ് സണ്ണിക്കുള്ളത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുമ്പോള്‍ ആരാധകരത് ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ ആഘോഷ വേളകളിൽ സ്ത്രീകളുടെ ഇഷ്ടവേഷമാണ് ലെഹങ്കയില്‍ സെക്സി ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. റെഡ് ഹാന്‍ഡ് എബ്രോയ്ഡറി ഗ്ലിറ്റര്‍ ലെഹങ്കയില്‍ തിളങ്ങുന്ന ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. ഷോള്ഡള് ലെസ്സ് ലെഹങ്കയില്‍ ഹോട്ട് ലുക്കിലാണ് സണ്ണിയെ ചിത്രങ്ങളില്‍ കാണുന്നത്. ഗ്ലിറ്റര്‍ ലെഹങ്കയ്ക്കൊപ്പം ദുപ്പട്ടയും ധരിച്ച് ഹോട്ട് ബ്യൂട്ടിയായ സണ്ണിയുടെ ചിത്രങ്ങള്‍ ആവേശത്തോടെ ഏറ്റെടുക്കുകയാണ് ആരാധകര്‍.






