
ബാലതാരമായി സിനിമയിലെത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് ഷഫ്ന. പിന്നീട് നായികയായി താരം തിളങ്ങിയത് മിനിസ്ക്രീനിലൂടെയാണ്. സജിനുമായിട്ടുള്ള പ്രണയവിവാഹത്തിനു ശേഷവും ഷഫ്ന അഭിനയ രംഗത്ത് സജീവമാണ്. സാന്ത്വനം പരമ്പരയിലെ ശിവന് എന്ന കഥാപാത്രത്തിലൂടെയാണ് സജിന്‍ മിനി സ്ക്രീൻ പ്രേക്ഷരുടെ പ്രിയ താരമായത്. വ്യത്യസ്ഥ അഭിനയ ശൈലിയാണ് സജിനെയും ഷഫ്നയെയും ആരാധകര്‍ സ്നേഹിക്കാനുള്ള കാരണം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷഫ്ന എല്ലാ വിശേഷങ്ങളും ചിത്രങ്ങളും പങ്കിടാറുണ്ട്. സജിനൊപ്പമുള്ള ഷഫ്നയുടെ പോസ്റ്റുകളും ചിത്രങ്ങളും നിമിഷനേരം കൊണ്ട് ശ്രദ്ധനേടാറുമുണ്ട്.
ഇപ്പോഴിതാ ഒരുമിച്ച് സൂര്യാസ്തമനം ആസ്വദിക്കുന്ന ഫോട്ടോയാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. ‘‘ഒരു ദിവസത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമയമാണ് സൂര്യസ്തമായം. അത് ഇഷ്ടമുള്ള ആളോടൊപ്പമാണെങ്കില്‍ അതിന്റെ ഭംഗി ഇരട്ടിയാണ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഷഫ്ന സജിനൊപ്പമുള്ള ഈ പ്രണയചിത്രം പങ്കിട്ടിരിക്കുന്നത്.
ഗോവ ഡയറീസ് എന്ന ടാഗും ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുണ്ട്. ഗോപിക അനിലാണ് ചിത്രങ്ങള്‍ പകർത്തിയിരിക്കുന്നത്. താരങ്ങള്‍ ഒരുമിച്ച് അടുത്ത ടൂർ ആരംഭിച്ചോ എന്ന സംശയവും ആരാധകര്‍ കമന്റുകളിലൂടെ നല്‍കുന്നുണ്ട്.
കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് ഗോപികയും ഷഫ്നയും അടങ്ങുന്ന ടീം ബ്ലാഗ്ലൂരില്‍ ഗേള്‍സ് ട്രിപ്പ് നടത്തി മടങ്ങിയെത്തിയിരുന്നു. ‘‘സുഹൃത്തുക്കള്‍ക്ക് വേണ്ടി ഞങ്ങള്‍ എന്തും ചെയ്യുന്ന ആളുകളാണ്. രണ്ടാള്‍ക്കും സുഹൃത്തുക്കള്‍ എന്ന് പറഞ്ഞാല്‍ ജീവനാണ്. എന്തിനും, ഏതിനും ഞങ്ങള്‍ക്ക് സുഹൃത്തുക്കള്‍ കഴിഞ്ഞേ ഉളളൂ. ഞങ്ങളുടെ ഈ ജീവിതം തന്നെ സുഹൃത്തുക്കളുടെ പിന്തുണ കൊണ്ടാണ് ഉണ്ടായിട്ടുള്ളത്.
അവർ അവരുടെ തിരക്കുകളില്‍ പെട്ടപ്പോഴാണ് ഞങ്ങള്‍ മാത്രമായി ട്രിപ്പുകള്‍ പോകാൻ വരെ തുടങ്ങിയത്. അത് വരെയും ഞങ്ങള്‍ എല്ലാവരും ഒരുമിച്ചാണ് യാത്രകള്‍ വരെ പോയിട്ടുള്ളത്. പിന്നെ ഞാനും ഇക്കയും ഭാര്യയും ഭർത്താവും എന്നതിലുപരി നല്ല സുഹൃത്തുക്കളാണ്. അത്രത്തോളം സുഹൃദ് ബന്ധങ്ങള്‍ക്ക് വാല്യൂ കൊടുക്കുന്നുണ്ട്...’’ എന്നാണ് സുഹൃത്തുക്കളെക്കുറിച്ചും സജിനെക്കുറിച്ചും ഷഫ്ന പറഞ്ഞത്.






