കൊച്ചി: പൊതു ഇടങ്ങളില്‍ നിന്ന് മാറിനില്‍ക്കുക, ആരോടും ആശയവിനിമയം നടത്താതിരിക്കുക, വിട്ടിലോ മറ്റെവിടെയെങ്കിലുമോ പുറംലോകവുമായി നേരിട്ട് ബന്ധപ്പെടാതെ കഴിയുക... കുറച്ചുമാസങ്ങള്‍ ഇങ്ങനെ കഴിഞ്ഞശേഷം പുതിയ ആശയവുമായി പുറത്തുവരിക! അമേരിക്കയിലെ ശതകോടീശ്വരന്‍ എലന്‍ മസ്‌കിന്റെ സിദ്ധാന്തമാണിത്.
ഏതാണ്ട് നാലുമാസക്കാലം എല്ലാ പൊതുവിടങ്ങളില്‍നിന്ന് മാറി മിണ്ടാതെയും ഉരിയാടാതെയും ഒറ്റയ്ക്ക് കഴിഞ്ഞതിനുശേഷം മസ്‌ക് പുറത്തുവന്നത് പുത്തന്‍ ആശയവുമായിട്ടായിരുന്നു; സ്‌പേസ് എക്‌സ് പദ്ധതി!! അതുവരെ ആരും പ്രതീക്ഷിക്കാത്ത ബിസിനസ് ആശയമായിരുന്നു അത്. പിന്നീട് യുവാക്കളോടായി അദ്ദേഹം ഈ 'അപ്രത്യക്ഷമാകല്‍' ചലഞ്ച് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. പുതിയ ആശയങ്ങള്‍ക്കുവേണ്ടിയായിരുന്നു അത്. അത് ലോകത്തിന്റെ വിവിധ കോണുകളില്‍ തരംഗമായി.
മസ്‌കിന്റെ ചലഞ്ച് ഏറ്റെടുത്ത് നാലുമാസം (2024 ജൂലൈ 10 മുതല്‍ ഒക്‌ടോബര്‍ 27വരെ) സ്വയം 'മുങ്ങിയ' സിദ്ധാര്‍ഥ് പി.കെ. പുറത്തുവന്നപ്പോള്‍ പൂര്‍ത്തിയാക്കിയത് 12 ഇംഗ്‌ളീഷ് കവിതാ സമാഹാരങ്ങളും 100 പരം ഇംഗ്‌ളീഷ് ലേഖനങ്ങളും. പേട്ടയിലെ തന്റെ വാടക വീടിന്റെ ഒരു മുറിയിലായിരുന്നു ഈ 'ഒളിവാസം'. ഒരു ദിവസം 20 മണിക്കൂറോളം എഴുതി. കവിതകളും, ചെറുകഥകളും ലേഖനങ്ങളും എഴുതി വിദേശത്തുള്ള മാധ്യമങ്ങള്‍ക്കും അയച്ചു നല്‍കി പ്രസിദ്ധീകരിച്ചു. രാത്രിയില്‍ ഉണര്‍ന്നിരുന്നും പകല്‍ അല്‍പനേരമൊക്കെ ഉറങ്ങിയുമാണ് നാലുമാസം കൊണ്ട് രചനാപ്രക്രിയ പൂര്‍ത്തീകരിച്ചത്.

വിവിധ രാജ്യങ്ങളുടെ സംസ്‌കാരങ്ങളിലൂടെ ഒരു വിര്‍ച്വല്‍ സഞ്ചാരമായിരുന്നു ആ ഒറ്റമുറിക്കുള്ളില്‍ നടന്നത്. ഇമെയില്‍ വഴിയാണ് പ്രസിദ്ധീകരിക്കാനുള്ളവ അയച്ചുനല്‍കിയത്. എഴുതിക്കൊണ്ട് ലോകമാകെ സഞ്ചരിക്കാമെന്നും സിദ്ധാര്‍ഥ് പറയുന്നു. സമൂഹത്തിന് പ്രയോജനപ്പെടുന്ന സാഹിത്യ സൃഷ്ടികള്‍ രചിക്കാമെന്ന ആശയമാണ് നാലുമാസക്കാലത്തെ 'അപ്രത്യക്ഷ' ജീവിതം പഠിപ്പിച്ചതെന്ന് സിദ്ധാര്‍ഥ് പറഞ്ഞു. സിവില്‍ സര്‍വീസ് പഠിതാക്കളെ പരിശീലിപ്പിക്കുന്ന അധ്യാപകനുമാണ് ഈ 26 കാരന്‍. എം.എ. ചരിത്ര ബിരുദധാരിയായ സിദ്ധാര്‍ഥ് അറിയപ്പെടുന്ന ക്വിസ് മാസ്റ്റര്‍ കൂടിയാണ്. നിരവധി പ്രശ്‌നോത്തരികളില്‍ പങ്കെടുത്ത് ജേതാവായതിനു പിന്നാലെയാണ് ക്വിസ് മാസ്റ്ററായി മാറിയത്.
മസ്‌ക് പറഞ്ഞതുപോലെ നാലുമാസത്തെ ഏകാന്തവാസം ജീവിതം മാറ്റിമറിച്ചുവെന്നും അത് മുന്നോട്ടുള്ള യാത്രയ്ക്ക് വലിയ ഊര്‍ജവും പ്രതീക്ഷയും പകരുന്നുവെന്നും സിദ്ധാര്‍ഥ് പറഞ്ഞു. ഒരു വര്‍ഷത്തില്‍ ഏറ്റവുമധികം കവിതാ സമാഹരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് 2020-21 കാലഘട്ടത്തില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടംപിടിച്ചിട്ടുമുണ്ട്. പാലക്കാട് ചാത്തനാത്ത് പി.കെ. സേതുമാധവന്റെയും സ്മിതയുടെ മകനാണ്. നിലവില്‍ എറണാകുളം പേട്ടയില്‍ താമസം.

Comments