തിരുവനന്തപുരം: മല്ലപ്പള്ളിയിലെ വിവാദപ്രസംഗത്തിന്റെ പേരില്‍ പോലീസ് റിപ്പോര്‍ട്ട് കോടതി തള്ളിയെങ്കിലൂം സജി ചെറിയാന് മന്ത്രിസ്ഥാനം രാജി വെയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സിപിഐഎം. ഇക്കാര്യത്തില്‍ ധാര്‍മ്മികത മൂന്‍നിര്‍ത്തി ഒരിക്കല്‍ രാജി വെച്ചതാണെന്നും കേസും തുടര്നടികളുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശദമായ നിയമോപദേശത്തിന് അനുസൃതമായി ചെയ്യാനാണ് തീരുമാനം.
കേസില്‍ തന്റെ ഭാഗം കോടതി കേട്ടില്ലെന്ന സജി ചെറിയാന്റെ വാദം ശരിയാണെന്നും പാര്‍ട്ടി വിലയിരുത്തി. സിപിഎം സംസ്ഥാന കമ്മറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. മല്ലപ്പള്ളിയില്‍ നടത്തിയ ഭരണവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ നല്കപ്പെട്ട ഹര്‍ജിയില്‍ പോലീസ് റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഇന്നലെയായിരുന്നു പുറത്തുവന്നത്. ഇതിന് പിന്നാലെ സജി ചെറിയാന് രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വരികയും ചെയ്തിരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ സജി ചെറിയാന് ധാര്‍മ്മിക പിന്തുണയുമായി എത്തിയിരിക്കുയാണ് പാര്‍ട്ടി. ഭരണഘടനാ വിരുദ്ധപ്രസംഗം ആരോപിച്ചുള്ള കേസില്‍ ഹൈക്കോടതി വിധി പറയും മുന്‍പ് തന്റെ ഭാഗം കൂടി കേള്ക്കേണ്ടതായിരുന്നുവെന്നാണ് ഇന്നലെ വിധി പുറത്തുവന്നതിന് തൊട്ടുപിന്നാലെ മന്ത്രി സജി ചെറിയാന് പ്രതികരിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ പശ്ചാത്തലത്തില്‍ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതിക്ക് മുകളില്‍ വേറെയും കോടതിയുണ്ടല്ലോയെന്നും നിയമനടപടികളുമായി മുമ്പോട്ട് പോകുമെന്നുമായിരുന്നു മന്ത്രി സൂചിപ്പിച്ചത്.
''പ്രസംഗത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചല്ല, കേസ് അനേ്വഷണത്തെക്കുറിച്ചാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. എന്റെ ഭാഗം കേള്‍ക്കാതിരുന്ന സാഹചര്യത്തില്‍ വിധി പഠിച്ച് നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കും. വിഷയത്തില്‍ യാതൊരു ധാര്‍മിക പ്രശ്നവും നിലവിലില്ല'' -മന്ത്രി പറഞ്ഞു. ഭരണഘടനാവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി ഒരുനിമിഷം പോലും അധികാരത്തില്‍ തുടരരുതെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന് പറഞ്ഞത്. അദ്ദേഹത്തെ മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമായിരിക്കുമെന്നും പറഞ്ഞു.
മന്ത്രി സ്ഥാനത്തിരുന്ന് അദ്ദേഹം അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഹൈക്കോടതി നിരീക്ഷണം വ്യക്തമാക്കുന്നത്. ആ സാഹചര്യത്തില്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ അന്വേഷണം ഇനിയും പ്രഹസനമായി മാറുമെന്നായിരുന്നു വി.ഡി. സതീശനും പറഞ്ഞത്. ഭരണഘടനാവിരുദ്ധ പരാമര്‍ശത്തിന്റെയും കോടതി വിധിയുടെയും പശ്ചാത്തലത്തില്‍ സജി ചെറിയാന് മന്ത്രി സ്ഥാനം രാജി വയ്ക്കണം. രാജിക്ക് തയാറായില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണം.
സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഭരണഘടനാ വിരുദ്ധ പ്രസ്താവന നടത്തിയപ്പോള്‍ രാജിവച്ചതിനേക്കാള്‍ ഗുരുതര സാഹചര്യമാണ് ഇപ്പോഴുള്ളത്. ഭരണഘടനയെ അപമാനിച്ച സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തതിലൂടെ തെറ്റായ നടപടിയാണ് മുഖ്യമന്ത്രിയും ചെയ്തത്. മന്ത്രിസഭാ പുനഃപ്രവേശം തെറ്റായിരുന്നെന്ന പ്രതിപക്ഷ നിലപാട് ഒന്നുകൂടി അടിവരയിടുന്നതാണ് ഹൈക്കോടതി വിധിയെന്നും സതീശന് പറഞ്ഞു.

Comments