
ബിഗ് ബോസ്സിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട മോഡലായ താരമാണ് ഷിയാസ് കരീം. അതിനു ശേഷം താരം ഷിയാസ് സ്റ്റാർ മാജിക് അടക്കമുള്ള ടെലിവിഷൻ പരിപാടികളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്.
ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചു കൊണ്ട് തന്റെ വിവാഹവാർത്ത പുറത്തുവിട്ടിരിക്കുകയാണ് താരം. പ്രതിശ്രുത വധുവിനൊപ്പമുള്ള സേവ് ദ ഡേറ്റ് ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ടാണ് താൻ വിവാഹിതനാകാൻ പോവുകയാണെന്ന് ഷീയാസ് അറിയിച്ചത്.
തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സേവ് ദ ഡേറ്റ് ചിത്രങ്ങള്‍ താരം പങ്കുവച്ചത്. എന്നാൽ പെണ്‍കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ ഷിയാസ് സൂചിപ്പിച്ചിട്ടില്ല. ഫോട്ടോഷൂട്ടിന്റെ ബി.ടി.എസും ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. നവംബർ 25നാണ് വിവാഹം എന്ന് ചിത്രങ്ങളിലൂടെ മനസിലാകും.
കഴിഞ്ഞ വർഷം ഷിയാസ് വിവാഹിതനാകാൻ പോകുകയാണെന്ന് ആരാധകരെ അറിയിച്ചിരുന്നു. പക്ഷേ ദുബായില്‍ വച്ച് പെണ്‍കുട്ടിയുമായുള്ള വിവാഹനിശ്ചയവും നടന്നു എങ്കിലും പിന്നീട് ഈ ബന്ധം ഉപേക്ഷിക്കപ്പെട്ടു.






