തിരുവനന്തപുരം: ട്രെയിനിലും റെയില്‍വേ സ്റ്റേഷനുകളിലും ചുറ്റിക്കറങ്ങി മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പ്രദീപ് (34)നെ റെയില്‍വേ സംരക്ഷണ സേന (ആര്.പി.എഫ്) പിടികൂടി. കഴിഞ്ഞ ദിവസങ്ങളായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ഇവിടേക്ക് വന്നു പോകുന്ന ട്രെയിനുകളിലും രഹസ്യമായി മോഷണം നടത്തിയിരുന്ന തിരുവനന്തപുരം തിരുപ്പുറം കാണംപഴഞ്ഞി സ്വദേശി പ്രദീപിനെ റെയില്‍വേ സംരക്ഷണ സേനയുടെ ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും ക്രൈം പ്രിവന്‍ഷന്‍ സ്ക്വാഡും സംയുക്തമായി നടത്തിയ നീക്കത്തിലാണ് കുടുക്കാന്‍ സാധിച്ചത്.
യാത്രക്കാരില്‍നിന്ന് മോഷ്ടിച്ച് എടുത്ത സാധനങ്ങള്‍ മറിച്ചു വില്‍ക്കാനായി റെയില്‍വേ സ്റ്റേഷന്റെ പിറകുവശത്തെ കവാടത്തിന് സമീപം എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. കൈവശമുണ്ടായിരുന്ന ബാഗ് ഉപേക്ഷിച്ച് മോഷ്ടാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പിന്തുടര്ന്ന് സാഹസികമായി പിടികൂടി. ബാഗില്‍നിന്ന് ഏകദേശം 6 ലക്ഷത്തില്‍പരം രൂപ വിലയുള്ള മൊബൈല്‍ ഫോണുകള്‍, ഐപാഡുകള്‍, ക്യാമറകള്‍, വാച്ചുകളും മുതലായവ മോഷണമുതലായി പിടിച്ചെടുത്തു. പിടിച്ചെടുത്ത മോഷണ മുതലുകള്‍ റെയില്‍വേയിലെ ഏതെല്ലാം കേസുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന് വിശദമായിഅന്വേഷിച്ചുവരുന്നു.
റെയില്‍വേയില്‍ നടക്കുന്ന മോഷണങ്ങള്‍ തടയുന്നതിനായി ക്രൈം ഇന്റെലിജന്‍സ് ബ്രാഞ്ചിന്റേയും ക്രൈം പ്രിവന്‍ഷന്‍ സ്കോഡിന്റേയും നേതൃത്വത്തില്‍ ഊര്‍ജിതമായ പരിശോധന നടത്തിവരവേയാണ കൊടുംകള്ളനെ വലയിലാക്കാന്‍ കഴിഞ്ഞത്. മോഷണ മുതലുകള്‍ വിറ്റു കിട്ടുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുകയും വീണ്ടും മോഷണത്തിനായി റെയില്‍വേ സ്റ്റേഷനില്‍ എത്തുകയുമാണ് ഇയാളുടെ പതിവെന്ന് ഇന്‍സ്പെക്ടര്‍ അജിത്കുമാര്‍, കൈം ഇന്റെലിജന്‍സ് ഇന്‍സ്പെക്ടര്‍ ജിപിന്‍ എന്നിവര്‍ പറഞ്ഞു. വിശദമായ മെഡിക്കല്‍ പരിശോധനയ്ക്കുശേഷം തുടര്‍ നടപടികള്‍ക്കായി തിരുവനന്തപുരം റെയില്‍വേ പോലീസിന് പ്രതിയെ കൈമാറി.

Comments