
വയനാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ പിന്‍ഗാമിയായി എത്തിയ സഹോദരിക്കും വന്‍ മുന്നേറ്റം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പ്രിയങ്കയുടെ ലീഡ് 7000 ലേക്ക് ഉയരുകയാണ്. എതിരാളികളെ നിഷ്പ്രഭമാക്കിക്കൊണ്ട് മുന്നേറുന്ന പ്രിയങ്ക വന്‍ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷ ഉയര്‍ത്തുന്നു. ആദ്യഘട്ട വോട്ടെണ്ണലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
ഇത്തവണ വയനാട്ടില്‍ പോളിംഗ് കുറഞ്ഞതൊന്നും പ്രിയങ്കയുടെ വോട്ടിനെ ബാധിക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. വയനാട്ടില്‍ 64.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വയനാട്. നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാനന്തവാടിയിലാണ് (62.61) എറ്റവും കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തിയത്.
യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറി. എല്‍ഡിഎഫിന് വേണ്ടി സത്യന് മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസുമാണ് രംഗത്തിറങ്ങിയത്. ആദ്യ മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പ് തന്നെ ഈ നേട്ടം ഉണ്ടാക്കുമ്പോള്‍ രാഹുലിന് നല്‍കിയത് പോലെയുള്ള ഒരു വിജയം പ്രിയങ്കയ്ക്ക് വയനാട് നല്‍കുമോ എന്നാണ് ഉറ്റുനോക്കുന്നത്.






