വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അമേരിക്കയിലെ മിഷിഗനില്‍ ഒരു മുപ്പതുകാരന്റെ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ആത്മഹത്യ ശ്രമത്തിലൂടെ മൂക്കും വായും ഉള്‍പ്പെടെ മുഖം പൂര്‍ണമായും തകര്‍ന്ന് പോയ ഡെറക് പിഫാഫ് എന്ന മുപ്പതുകാരനാണ് പുതിയ മുഖവുമായി ഇപ്പോള്‍ രണ്ടാം ജന്മത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നത്. ഇതോടെ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ച ലോകത്തിലെ തന്നെ അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായി ഡെറക് പിഫാഫ്.
ഈ വര്‍ഷം ആദ്യം റോച്ചസ്റ്ററിലെ മയോ ക്ലിനിക്കില്‍ 80 ഓളം ആരോഗ്യ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ അന്‍പത് മണിക്കൂറില്‍ അധികം നീണ്ടുനിന്ന സങ്കീര്‍ണമായ നടപടിക്രമത്തിലൂടെയാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഡെറെക് ഉള്‍പ്പെടെ ലോകത്ത് കുറച്ചുപേര്‍ക്ക് മാത്രമാണ് മുഖം മാറ്റവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 20 കൊല്ലത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിലുള്ള വെറും 50 ശസ്ത്രക്രിയകള്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്.
പത്ത് വര്‍ഷത്തിന് മുമ്പുള്ള ഒരു ആത്മഹത്യാശ്രമത്തിലാണ് ഡെറകിന് തന്റെ മുഖം പൂര്‍ണ്ണമായും നഷ്ടപ്പെട്ടത്. ആ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും ഡെറകിന് മൂക്കും വായും നഷ്ടപ്പെട്ടതിനാല്‍ ഭക്ഷണം കഴിക്കാനോ ആരോടെങ്കിലും സംസാരിക്കാനോ കഴിഞ്ഞ 10 വര്‍ഷക്കാലമായി കഴിഞ്ഞിരുന്നില്ല. കോളേജ് പഠനകാലത്ത് തന്റെ 19 -ാം വയസ്സില്‍ സംഭവിച്ച ഒരു ബുദ്ധിമോശമായിരുന്നു ഡെറകിന്റെ ആത്മഹത്യാശ്രമം. വീട്ടിലുണ്ടായിരുന്ന ഒരു തോക്ക് കൊണ്ട് സ്വയം വെടിവെക്കുകയായിരുന്നു. വെടിയേറ്റ് ഡെറകിന്റെ മുഖം ചിന്നഭിന്നമായി.
പത്ത് വര്‍ഷത്തിനിടെ ഏകദേശം 58 ശസ്ത്രക്രിയകള്‍ക്ക് ഡെറെക് വിധേയനായി. എന്നാല്‍ ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കാനോ സാധാരണവിധത്തില്‍ സംസാരിക്കാനോ സാധ്യമായില്ല. ട്യൂബിലൂടെയായിരുന്നു ഡെറെക് ഇതുവരെ ഭക്ഷണം കഴിച്ചിരുന്നത്. മൂക്കില്ലാത്തതിനാല്‍ ഡെറെക്കിന് കണ്ണട ധരിക്കാനും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശസ്ത്രക്രിയയിലൂടെ ഡെറെക്കിന്റെ മുഖത്തിന്റെ 85 ശതമാനത്തോളം പുനര്‍നിര്‍മ്മിക്കാന്‍ സാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഡെറെക്കിന്റെ കണ്പോളകള്, താടി, പല്ല്, മൂക്ക്, കവിള്, കഴുത്തിലെ ത്വക്ക് എന്നിവ പുനര്‍നിര്‍മ്മിച്ചു. സങ്കടവും സന്തോഷവും ഇപ്പോള്‍ ഡെറെക്കിന് മുഖഭാവത്തിലൂടെ പ്രകടമാകാന്‍ കഴിയും. ഒപ്പം കൂടുതല്‍ വ്യക്തതയോടെ സംസാരിക്കാനും സാധിക്കും.

Comments