
വയനാട്: രാഹുല്‍ഗാന്ധി സൃഷ്ടിച്ച വിടവിലേക്ക് പ്രിയങ്കയെ പ്രതിഷ്ഠിക്കുകയാണ് വയനാട്. രാഹുല്‍ഗാന്ധിക്ക് പകരക്കാരിയായി പ്രിയങ്കാഗാന്ധിയ്ക്ക് വന്‍ ഭൂരിപക്ഷം നല്കാന് വയനാട്. രാഷ്ട്രീയ കരിയറില്‍ ആദ്യമായി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച പ്രിയങ്കാഗാന്ധിയുടെ ലീഡ് 70,000 ലേക്ക് കുതിക്കുകയാണ്. കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലമായി കണക്കാക്കുന്ന വയനാട്ടില്‍ നിന്നും വന്‍ വിജയത്തോടെ പ്രിയങ്ക പാര്‍ലമെന്റില്‍ എത്തുമെന്ന് ഉറപ്പാകുന്ന സൂചനകളാണ് വോട്ടെണ്ണല്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വ്യക്തമാകുന്നത്.
പ്രിയങ്കാഗാന്ധി മത്സരിക്കാനെത്തിയതോടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമായി മാറിയിരിക്കുന്ന മണ്ഡലമായി വയനാട് മാറിയിരുന്നു. എല്‍ ഡിഎഫിന് വേണ്ടി സത്യന് മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസുമാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. രണ്ടാം സ്ഥാനത്തുള്ള എല്‍ഡിഎഫിന്റെ സത്യന് മൊകേരി നേടിയ വോട്ടുകളുടെ പകുതി വോട്ടേ ബിജെപി സ്ഥാനാര്‍ത്ഥി നവ്യയ്ക്ക് കിട്ടിയുള്ളൂ. വയനാടിന് പിന്നാലെ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നേറ്റം തുടങ്ങിയതോടെ രണ്ടിടത്തെയും യുഡിഎഫ് ക്യാമ്പ് ഉത്സാഹത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. വിജയാഹ്ലാദങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്.
ഇത്തവണ വയനാട്ടില്‍ പോളിംഗ് കുറഞ്ഞതൊന്നും പ്രിയങ്കയുടെ നിലയെ ബാധിക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. വയനാട്ടില്‍ 64.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വയനാട്. നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാനന്തവാടിയിലാണ് (62.61) എറ്റവും കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തിയത്.






