
ജിദ്ദ: ആര് അശ്വിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് തിരിച്ചെത്തിച്ചു. രാജസ്ഥാന് റോയല്‍സിന്റെ വെല്ലുവിളി മറികടന്നാണ് ചെന്നൈ അശ്വിനെ തിരിച്ചെത്തിച്ചത്. അശ്വിന് വേണ്ടി ഇരുവരും മത്സരിച്ച് വിളിച്ച്. എന്നാല്‍ ചെന്നൈ തിരിച്ചെതിക്കുമെന്ന് ഉറപ്പിച്ച് തന്നെയായിരുന്നു. 9.75 കോടി മുടക്കിയാണ് അശ്വിന് ചെന്നൈയിലെത്തിയത്.
ഐപിഎല്ലില്‍ 2009 മുതല്‍ 2014വരെ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം കളിച്ച അശ്വിന് 2015ല്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിലേക്കും അവിടെ നിന്ന് പഞ്ചാബ് കിംഗ്സിലേക്കും പിന്നീട് രാജസ്ഥാന് റോയല്സിലുമെത്തുകയായിരുന്നു. എന്നാൽ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തിരിച്ചെത്താനുള്ള ആഗ്രഹം അശ്വിന് നേരത്തെ തുറന്നു പറഞ്ഞിരുന്നു.
2009 മുതല്‍ 2015വരെ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി 97 മത്സരങ്ങള്‍ കളിച്ചിട്ടുള്ള അശ്വിന് 90 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. കരിയറിന്റെ അവസാനകാലത്ത് കരിയര്‍ തുടങ്ങിയ ക്ലബ്ബില്‍ തിരിച്ചെത്താനുള്ള ആഗ്രഹം അശ്വിന് പരസ്യമാക്കിയതോടെയാണ് ലേലത്തില്‍ അശ്വിനായി രംഗത്തെത്താന്‍ ചെന്നൈ തീരുമാനിച്ചത്.






Comments