
പാലക്കാട്: ഒറ്റപ്പാലം ത്രാങ്ങാലിയിലെ മോഷണത്തില്‍ വമ്പന്‍ ട്വിസ്റ്റ്. മോഷ്ടിക്കപ്പെട്ടന്നു കരുതിയ സ്വർണം അലമാരയിലെ സുരക്ഷിത അറയിൽനിന്നു കണ്ടെത്തിയതോടെ അന്വേഷണത്തില്‍ വഴിതിരവ് ഉണ്ടായത് . തുറന്നു കിടന്നിരുന്ന അലമാരയിലായിരുന്നു സ്വർണമെന്നു ഗൃഹനാഥൻ മൂച്ചിക്കൽ ബാലകൃഷ്ണൻ കരുതിയതാണ് തെറ്റിദ്ധരണയ്ക്ക് ഇടയായത്.
65 പവന് സ്വര്‍ണവും ഒരു ലക്ഷം രൂപയും റാഡോ വാച്ചും മോഷണം പോയെന്നായിരുന്നു പരാതി. ചെന്നൈയിലുള്ള ഭാര്യയുമായി ബാലകൃഷ്ണനും പോലീസും സംസാരിച്ച ഘട്ടത്തിലാണ് ഇതേ അലമാരയിലെ മറ്റൊരു അറയിലാണു സ്വർണമെന്നു മനസ്സിലായത്. അറ തുറന്നപ്പോൾ സ്വർണം ഭദ്രം.
അതേസമയം, ഒരു ലക്ഷം രൂപയും വിലയേറിയ വാച്ചും മോഷണം പോയി. മകളുടെ വീട്ടില്‍ പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നത് എന്നായിരുന്നു ആരോപണം. ഒറ്റപ്പാലം പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രത്യേകിച്ച് ഒന്നും പോലീസിന് കണ്ടെത്താനായില്ല. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് കുടുംബം അലമാരയില്‍ തിരച്ചില്‍ നടത്തുന്നതും സ്വര്‍ണം കണ്ടെത്തുന്നതും.






