
ഉത്തർപ്രദേശിലെ വാരാണസി റെയിൽവേ സ്റ്റേഷനില്‍ ഉണ്ടായ തീപിടിത്തത്തില്‍ 200ലേറെ വാഹനങ്ങൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
തുടര്‍ന്ന് അഗ്നിശമന സേന, പോലീസ് ഉദ്യോഗസ്ഥർ എന്നിവര്‍ സ്ഥലത്തെത്തി . പ്രദേശത്താകെ തീപിടിത്തത്തിന് പിന്നാലെ വൻ പുകയും മൂടൽമഞ്ഞും പടർന്നു. 12 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), പോലീസ് സംഘം എന്നിങ്ങനെ സംയുക്തമായാണ് തീയണച്ചത്.
പ്രാഥമിക അന്വേഷണത്തിന് ശേഷം ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് റെയിൽവെ അധികൃതർ വ്യക്തമാാക്കി. പ്രധാനമായും
പാര്ക്കിങ്ഏരിയയിലെ ഇരുചക്ര വാഹനങ്ങളാണ് കത്തിനശിച്ചത്. അന്വേഷണം നടത്തുകയാണെന്ന് ജിആർപി ഉദ്യോഗസ്ഥനായ കൻവർ ബഹദൂർ സിംഗ് പറഞ്ഞു.






