
കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റമായ ബേബി ജോണ്‍ ചിത്രത്തിലെ ‘നേന് മടക്ക’ എന്ന ഗാനത്തിനെ റീലാക്കിയിരിക്കുകയാണ് കൂട്ടുകാരികളായ തമന്നയും വാമിഖയും.
പാട്ടിന്റെ ചുവടുകള്‍ക്ക് ഇരുവരും നൃത്തം വെക്കുന്ന വീഡിയോ പങ്കുവെച്ചത് വാമിഖയാണ്. ‘ഈ കോമ്പോ എനിക്ക് ഇഷ്ടപ്പെട്ടു’ എന്നാണ് കീര്‍ത്തി റീലിന് താഴെ കമന്റ് ചെയ്തത്. ‘ലവ് യു’ എന്ന് തമന്ന മറുപടിയും പറഞ്ഞു.
അറ്റ്ലി- വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം തെരിയുടെ റീമേക്ക് എന്ന നിലയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബേബി ജോണ്‍. ചിത്രത്തിലെ കീര്‍ത്തി സുരേഷിന്റെ സ്റ്റൈലും മേക്കോവറും വളരെ പെട്ടെന്നുതന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. തമന് സംഗീതം നല്‍കിയിരിക്കുന്ന പാട്ട് ആലപിച്ചിരിക്കുന്നത് ദില്‍ജിത്ത് ദോസാന്‍ജും ധീയും ചേര്‍ന്നാണ്.






