
പതിനാറ് വര്ഷം കഴിഞ്ഞു യുവനടി അനിഖ സുരേന്ദ്രന് സിനിമയിലെത്തിയിട്ട്. ഛോട്ടാ മുംബൈയില് മോഹന്ലാലിന്റെ മകളായി ഒന്നരവയസിലായിരുന്നു അരങ്ങേറ്റം. ഏതാനും നിമിഷം മാത്രമുള്ള സീന്. ഭാവനയുടെ കയ്യും പിടിച്ച് കുറുമ്പ് കാണിക്കുന്ന അനിഖയെ മലയാളികള് മറക്കില്ല.
ഛോട്ടാ മുംബൈയ്ക്കുശേഷം അനിഖ തിരക്കുള്ള ബാലതാരമായി. അനിഖയെ കാത്തിരുന്നത് കുറേ നല്ല റോളുകളായിരുന്നു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാനപുരസ്കാരവും താരത്തെ തേടിയെത്തി. മലയാളത്തിലും തമിഴിലുമായി പാറിനടന്ന് സിനിമകള് ചെയ്തു
ഓ മൈ ഡാര്ലിങ് എന്ന സിനിമയിലൂടെ നായികയായും ഒരു വര്ഷം മുമ്പ് അരങ്ങേറി. ഏത് റോളും പക്വതയോടെ കൈകാര്യം ചെയ്യുന്ന പ്രേക്ഷകര്ക്ക് പ്രതീക്ഷയുള്ള യുവതാരമാണ് അനിഖ.
ഇപ്പോഴിതാ അനിഖ സോഷ്യല്മീഡിയയില് പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. നീല നിറത്തിലുള്ള ഷിഫോണ് സാരിയില് അതീവ സുന്ദരിയായാണ് പുതിയ ഫോട്ടോഷൂട്ടില് അനിഖ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാര്യമായി മേക്കപ്പും ആഭരണങ്ങളും അണിയാതെ സിംപിള് ലുക്കിലാണ് അനിഖ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സാരിയില് വ്യത്യസ്ത ലുക്കുകള് പരീക്ഷിക്കാന് അനിഖയ്ക്ക് ഇഷ്ടമാണ്. നീലക്കടല് പോലെ സുന്ദരിയാണ് പുതിയ ഫോട്ടോയില് അനിഖയെന്നാണ് ഏറെയും കമന്റുകള്. നടി നമിത അടക്കമുള്ള സെലിബ്രിറ്റികള് ഫോട്ടോയ്ക്ക് സ്നേഹം അറിയിച്ചും കമന്റുകള് പങ്കുവെച്ചും എത്തിയിട്ടുണ്ട്.
മൂന്ന് ദിവസം മുമ്പായിരുന്നു അനിഖയുടെ ഇരുപതാം പിറന്നാള്. കുടുംബാംഗങ്ങള്ക്കും അടുത്ത സുഹൃത്തുക്കള്ക്കുമൊപ്പമാണ് അനിഖ പിറന്നാള് ആഘോഷിച്ചത്. പിറന്നാള് ആഘോഷത്തിന്റെ ചിത്രങ്ങള് അനിഖ തന്നെ സോഷ്യല്മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അനിഖയ്ക്ക് 20 വയസായെന്ന് വിശ്വസിക്കാനാകുന്നില്ലെന്നുമായിരുന്നു ഏറെയും കമന്റുകള്.
കിങ് ഓഫ് കൊത്തയാണ് അനിഖ അഭിനയിച്ച് അവസാനം റിലീസ് ചെയ്ത മലയാളം സിനിമ. ചിത്രത്തില് ദുല്ഖര് സല്മാന്റെ സഹോദരിയുടെ വേഷമാണ് അനിഖ ചെയ്തത്. സാരിയിലുള്ള അനിഖയുടെ പുത്തന് ഫോട്ടോഷൂട്ട് പകര്ത്തിയത് സാം ബാബു എന്ന ഫോട്ടോഗ്രാഫറാണ്.







Comments