
മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് എമി ജാക്സണ്. ബ്രിട്ടീഷ് വംശജയായ എമി ഐ 2.0 , തങ്കമകന്, തെരി, തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം
മുപ്പത്തിരണ്ടുകാരിയായ താരം ഇന്ത്യന്‍ സിനിമകളില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ഇപ്പോള്‍. നടിയുടെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയ വഴിയാണ് ആരാധകര്‍ അറിയുന്നത്. ഇപ്പോഴിതാ എമി പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ബ്രിട്ടീഷ് ഫാഷന്‍ അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് എമി ജാക്സണ് പങ്കിട്ടിരിക്കുന്നത്. കറുപ്പ് ബോഡി കോണ്‍ ഗൗണില്‍ സൂപ്പര്‍ മോഡല്‍ ലുക്കില്‍ നിറവയറിലാണ് എമി എത്തിയത്. ഹോട്ട് മമ്മി എന്നാണ് ഗ്ലാമറസ് ലുക്കിലുള്ള നടിയുടെ ഫോട്ടോയ്ക്ക് ഏറെയും വന്ന കമന്റുകള്‍.
നടിയുടെ രണ്ടാം ഭര്‍ത്താവും ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്വിക്കിന്റെ കുഞ്ഞിനെ ഗര്‍ഭിണിയാണിപ്പോള്‍ എമി. ഹോട്ടല്‍ വ്യവസായി ജോര്‍ജ് പനയോറ്റൂ ആയിരുന്നു നടിയുടെ ആദ്യ ഭര്‍ത്താവ്. 2015ല്‍ ആയിരുന്നു ഈ വിവാഹം. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. എന്നാല്‍ 2019ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.
അടുത്തിടെയായിരുന്നു എഡ് വെസ്റ്റ്വിക്കുമായുള്ള എമിയുടെ വിവാഹം. അതേസമയം എമിയുടെ രൂപത്തില്‍ വന്ന മാറ്റം തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. നടി മുഖത്ത് ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒരു റോബര്ട്ടിനെപ്പോലെയാണ് എമിയെ കാണാനെന്നാണ് ആരാധകരുടെ പക്ഷം.
നടി മുഖത്തും ചുണ്ടിലും ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെന്നും സര്‍ജറി എമിയുടെ യഥാര്‍ത്ഥ ഭംഗി നശിപ്പിച്ചുവെന്നും ആരാധകര്‍ പറയുന്നു. ഓപ്പണ്‍ഹൈമര്‍ എന്ന ചിത്രത്തിലെ കിലിയന്‍ മര്‍ഫിയുടെ കഥാപാത്രം പോലെയുണ്ട് എമിയെ ഇപ്പോള്‍ കാണാനെന്നാണ് ഏറെയും കമന്റുകള്‍.
മോഡല്‍ കൂടിയായതിനാല്‍ ലുക്കില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്താന്‍ താല്പര്യമുള്ളയാളാണ് എമി ജാക്സണ്. പതിനാറാം വയസില്‍ മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയ എമി ജാക്സണ് 2009ലെ മിസ് ടീന്‍ വേള്‍ഡ് സൗന്ദര്യ മത്സരത്തില്‍ വിജയിയായിരുന്നു.






