
ഗുജറാത്തിലെ സൂറത്തില്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കിയിരുന്ന സംഘം അറസ്റ്റില്‍. സംഘത്തില്‍ നിന്നും ബിരുദം വാങ്ങിയ 14 വ്യാജ ഡോക്ടര്‍മാരെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഡോ രമേഷ് ഗുജറാത്തിയെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ദേശീയ മാധ്യമമായ എന്‍ഡി ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.ബോര്‍ഡ് ഓഫ് ഇലക്ട്രോ ഹോമിയോപ്പതിക് മെഡിസിന് (ബിഇഎച്ച്എം) ഗുജറാത്ത് നല്കുന്ന ബിരുദങ്ങളാണ് പ്രതികള്‍ വാഗ്ദാനം ചെയ്തിരുന്നത്.വ്യാജ ഡോക്ടര്‍ ബിരുദമുള്ള മൂന്ന് പേര് അലോപ്പതി പ്രാക്ടീസ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് റവന്യൂ വകുപ്പും പൊലീസും ചേര്‍ന്ന് ഇവരുടെ ക്ലിനിക്കുകളില്‍ റെയ്ഡ് നടത്തിയിരുന്നു.
എട്ടാം ക്ലാസ് ബിരുദധാരികള്‍ക്ക് പോലും 70,000 രൂപ വീതം ഈടാക്കി മെഡിക്കല്‍ ബിരുദ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ പക്കല്‍ നിന്ന് നൂറുകണക്കിന് അപേക്ഷകളും സര്‍ട്ടിഫിക്കറ്റുകളും സ്റ്റാമ്പുകളും പൊലീസ് കണ്ടെത്തി.






