മലയാളിയുടെ ഭക്ഷണമേശയില്‍ എന്നും അധികാരം കൈയ്യാളുന്ന ഒരേയൊരാളാണ് മത്സ്യം. മലയാളത്തിന്റെ പ്രിയ വിഭവവും ചോറും മീന്‍ കറിയും തന്നെ. വായില്‍ വെള്ളമൂറിയില്ലേ? അതാണ് നമ്മുടെ മീന്‍കറി.
നമ്മുടെ മീന്‍ കറി സമ്പത്തിന്റെ ആഴം കൂട്ടുന്ന പുതിയ കണ്ടെത്തല്‍ വന്നെത്തിക്കഴിഞ്ഞു.
മത്സ്യം പോഷകങ്ങളുടെ കലവറയാണെന്ന് അറിയാത്തവരില്ല. എന്നാല്‍ കേട്ടോളൂ, മത്സ്യം കഴിക്കുന്നവരില്‍ വിഷാദരോഗം പിടികൂടില്ലെന്നാണ് എറ്റവും പുതിയ പഠനം. ദിവസവും ഭക്ഷണമെനുവില്‍ മീന്‍കറി ശീലമാക്കിയവര്‍ ആത്മഹത്യ ചെയ്യുന്ന നിരക്ക് കുറവാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.
എല്ലിനും പല്ലിനും ബലം നല്കുന്ന കാത്സ്യം, കൊഴുപ്പിനെ പ്രതിരോധിക്കുന്ന ഒമേഗ 3, ആയുസ്സിനെ നിലനിര്‍ത്തുന്ന അയഡിന്‍, ലൈംഗീക ശക്തി വര്‍ധിപ്പിക്കുന്ന സിങ്ക് എന്നിവയെല്ലാം മത്സ്യത്തിന്റെ ഊര്‍ജ സമ്പത്തും പ്രൗഢിയും കൂട്ടുന്നവയാണ്.
മത്സ്യത്തിന്റെ മുട്ട മികച്ച ഉത്തേജക ഔഷധമാണ്. മീനിലൂടെ ശരീരത്തില്‍ എത്തുന്ന ലവണങ്ങള്‍ സ്ത്രീയുടെ ശരീര ലാവണ്യത്തിന് മാറ്റു കൂട്ടുന്നവയാണ്.
പഴമയുടെ പ്രൗഢിയില്‍ കറിച്ചട്ടിയില് കുടംപുളിക്കൊപ്പം തിളച്ചു മറിഞ്ഞ നമ്മുടെ മീനകറിയുടെ സമ്പത്തിന് പകരം വെയ്ക്കാന്‍ മറ്റൊന്നില്ല.
തിരക്കിട്ട ജീവിതത്തില്‍ വിഷാദം പലപ്പോഴും കൂട്ടെത്തുന്ന മലയാളിക്ക് പുതിയ ഉന്മേഷം പകരാന്‍ മീന്‍കറിക്ക് കഴിയട്ടെ. എല്ലാ ഭാവുകങ്ങളും!






