
വയനാട്: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനാഥയാക്കപ്പെട്ട ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയിലാണ് ശ്രുതി ചുമതലയേറ്റത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്.
ശ്രുതിക്ക് നിയമനം നല്കാന് കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. നേരത്തേ വയനാട് ദുരന്തത്തില്‍ മാതാപിതാക്കളെയും സഹോദരിയെയും നഷ്ടമായ ശ്രുതിക്ക് പിന്നീട് വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടമായിരുന്നു.
കഴിഞ്ഞ മാസമാണ് റവന്യു വകുപ്പില്‍ നിയമനം നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.ഉരുള്‍പൊട്ടലിനുശേഷം ബന്ധുവിനൊപ്പം കല്‍പ്പറ്റയില്‍ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു വരന്റെ അപ്രതീക്ഷിത വിയോഗം.






