
പുഷ്പ 2 ബോക്സ് ഓഫീസില്‍ വലിയ നേട്ടങ്ങള്‍ കൊയ്യുന്നനുണ്ടെങ്കിലും ഓപ്പണിങ് ദിനത്തില്‍ തന്നെ നെഗറ്റീവ് റിവ്യൂകളാണ് നേടിയത്. അല്ലു അര്ജുന്റെയോ ഫഹദ് ഫാസിലിന്റെയോ രശ്മിക മന്ദാനയുടെയോ അഭിനയമൊന്നും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടില്ല, മറിച്ച് ട്രോളുകളാണ് സിനിമയ്ക്കെതിരെ ഉയരുന്നത്. ചിത്രത്തില്‍ ഭന്‍വന്‍ സിങ് ഷെഖാവത്ത് എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്.
പുഷ്പയിലെ തന്റെ വേഷത്തെക്കുറിച്ച് ഫഹദ് മുമ്പ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പുഷ്പ സിനിമകൊണ്ട് തനിക്ക് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടായിട്ടില്ല എന്നായിരുന്നു ഫഹദ് പറഞ്ഞത്. ഒരു അഭിമുഖത്തിലായിരുന്നുഫഹദിന്റെ ഈ തുറന്നു പറച്ചില്.
പുഷ്പ എന്ന ചിത്രം കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടം ഉണ്ടായെന്ന് കരുതുന്നില്ല. ഇത് ഞാന്‍ പുഷ്പ സംവിധായകന് സുകുമാര്‍ സാറിനോട് തന്നെ പറഞ്ഞിട്ടുണ്ട്. അത് എനിക്ക് മറച്ച് വെക്കേണ്ട കാര്യമില്ല, ഇതില്‍ ഞാന്‍ സത്യസന്ധനായിരിക്കണം. ഇവിടെ ജോലി ചെയ്യുന്ന ആരോടും അനാദരവ് ഇല്ല.
പ്രേക്ഷകര്‍ പുഷ്പയില്‍ എന്നില്‍ നിന്ന് ഒരു മാജിക് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് വേണ്ട. ഇത് പൂര്‍ണ്ണമായും സുകുമാര്‍ സാറിനൊപ്പം ജോലി ചെയ്യുക എന്നത് മാത്രമാണ് ഉദ്ദേശം. എന്റെ ജോലി എന്താണ് എന്നതില്‍ എനിക്ക് വ്യക്തതയുണ്ട് എന്നായിരുന്നു ഫഹദ് പറഞ്ഞത്.






