അല്ലു അർജുൻ നായകനായെത്തിയ ചിത്രം പുഷ്പ 2 തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും സിനിമയിൽ ശക്തമായ കഥാപാത്രമായുണ്ട്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് സിനിമയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയിലെ നടന്റെ പ്രകടനത്തെക്കുറിച്ച് നടി രുഹാനി ശര്‍മ്മ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
പുഷ്പ 2 ലെ ഫഹദ് ഫാസിലിന്റെ എൻട്രിക്കായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ അത് സംഭവിച്ചപ്പോൾ തനിക്ക് അദ്ദേഹത്തെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല. അദ്ദേഹം തന്നെയാണോ ഇത് എന്ന് അടുത്തിരുന്ന സഹോദരനോട് ചോദിച്ചു. എത്ര ലളിതമായാണ് അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളായും അദ്ദേഹം മാറുന്നത്! അതാണ് ഫഹദ് ഫാസിലിന്റെ മായാജാലം. ഇത് എഴുതുമ്പോൾ പോലും ഒരു കോരിത്തരിപ്പ് ഉണ്ടാവുന്നു.' എന്ന് നടി കുറിച്ചു.
ഫഹദിന്റെ വലിയ ആരാധികയാണ് താൻ. ബിഗ് സ്ക്രീനില്‍ ഫഹദിനെ കാണുക എന്നത് തന്നെ ഒരു വിരുന്നാണ്. അത്രയും തീവ്രമായ, താരതമ്യങ്ങൾക്കതീതമായ ആഴമാണ് ഓരോ കഥാപാത്രത്തിനും അദ്ദേഹം നൽകുന്നത്. പുഷ്പ 2ലും സ്ഥിതി വ്യത്യസ്തമല്ല എന്നും രുഹാനി ശര്‍മ്മ കുറിച്ചു.

Comments