
16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മലപ്പുറം പുറത്തൂർ സ്വദേശി നിയാസിനെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
2012 നവംബർ 12നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. രാത്രി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നാണ് തിരൂർ പോലീസ് ഇയാള്‍ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ്.






