
പാലക്കാട്: ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഇന്ന് രാവിലെ മുതല്‍ പൊതുദര്‍ശനം. അതിന് ശേഷം പത്തുമണിയോടെ ഖബറടക്കം നടത്തും. പനയംപാടത്തെ കണ്ണീര്‍ക്കടലാക്കി മാറ്റിയ അപകടത്തില്‍ മരിച്ച നിദ ഫാത്തിമ, റിദ ഫാത്തിമ, ഇര്‍ഫാന ഷെറിന്, എ എസ് ആയിഷ എന്നിവരുടെ മൃതദേഹങ്ങള്‍ തുപ്പനാടിന് സമീപം ചെറൂളിയിലുള്ള വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് എത്തിച്ചു.
തുപ്പനാട് ജുമാ മസ്ജിദില്‍ ഖബറടക്കം. അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നാണ് വീടുകളിലേയ്ക്ക് കൊണ്ടുപോയത്. രാവിലെ 8.30 മണി മുതല്‍ 10 വരെ തുപ്പനാട് കരിമ്പനക്കല്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. തുപ്പനാടിന് സമീപം ചെറൂളിയില്‍ അരക്കിലോമീറ്ററിനുള്ളിലാണ് മരിച്ച നാലു പേരുടെയും വീടുകള്‍.
വ്യാഴാഴ്ച വൈകുന്നേരം സ്കൂള്‍ വിട്ടുവരുന്ന വഴിക്കാണ് സിമന്റ് ലോഡ് വഹിച്ച ലോറി വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. മറ്റൊരു വണ്ടിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ചാണ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞത്. വീടുകളിലെത്തിക്കുന്ന മൃതദേഹത്തില്‍ ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷമായിരിക്കും ഖബറടക്കം നടത്തുക. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് നാലുപേരും. എട്ടാം ക്ലാസിലായിരുന്നു നാലുപേരും പഠിച്ചിരുന്നത്.






