
ഇര്‍ഫാന അപകടത്തില്‍പ്പെടുന്നത് നിസ്സഹായതയോടെ ഉമ്മയ്ക്ക് നോക്കി നില്‍ക്കേണ്ടി വന്നെന്ന് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട അജ്ന. കൂടെയുണ്ടായിരുന്ന നാലുപേരും എന്നന്നേക്കുമായി വിട്ടുപിരിഞ്ഞതിന്റെ വേദനിയില്‍ മരവിച്ച അവസ്ഥയിലാണ് അജ്ന. ലോറി തട്ടി തൊട്ടപ്പുറത്തെ കുഴിയിലേക്ക് വീണ തന്നെ ഓടിവന്ന് എടുത്തത് ഇര്‍ഫാനയുടെ മാതാവായിരുന്നെന്ന് അജ്ന ഓര്‍ക്കുന്നു.
എല്ലാരും കൂടി സ്കൂളില്‍ നിന്നും മടങ്ങുമ്പോള്‍ ലോറി മറിഞ്ഞതെന്നും നാലുപേര്‍ മുന്നിലും താന്‍ പുറകിലുമായിട്ടാണ് നടന്നിരുന്നതെന്നും ഇര്‍ഫാന വ്യക്തമാക്കുന്നു. അമിത വേഗത്തില്‍ വന്ന ലോറിയിടിച്ച് സിമന്റ് ലോറി മറിയുകയായിരുന്നു. തന്റെ തൊട്ടപ്പുറത്താണ് ലോറി മറിഞ്ഞതെന്നും അജ്ന പറയുന്നു. കുട്ടികള്‍ നടന്നുപോകുന്നത് ഇര്‍ഫാനയുടെ മാതാവ് കണ്ടിരുന്നു. ലോറി ഇടച്ചപ്പോള്‍ തെറിച്ചുവീണ അജ്നയെ ഓടിവന്നവര്‍ വാരിയെടുക്കുകയായിരുന്നു. ആദ്യം ഓടി വന്നത് ഇര്‍ഫാനയുടെ ഉമ്മയായിരുന്നു. ഓടിക്കൂടിയവരാണ് അജ്നയോട് പേരും വിവരങ്ങളും ചോദിച്ച് വീട്ടുകാരെ വിവരമറിയിച്ചത്. മാതാപിതാക്കള്‍ ഉടന്‍ ഓടിവന്ന് അജ്നയെ കൊണ്ടുപോകുകയായിരുന്നു.
പരീക്ഷ കഴിഞ്ഞ് നടന്നുപോകുമ്പോള്‍ കൂട്ടുകാരികളുടെ റൈറ്റിങ് പാഡും കുടയുമെല്ലാം അജ്നയുടെ ബാഗിലായിരുന്നു. സ്കൂള്‍ വിട്ടശേഷം കടയില്‍ നിന്ന് ഐസും സിപ്പപ്പുമൊക്കെ വാങ്ങിയശേഷമാണ് അഞ്ചുപേരും നടന്നുപോയിരുന്നത്. മറ്റൊരു ലോറി ഇടിച്ച് സിമന്റുലോറി മറിഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന നാല് പേരും ലോറിയുടെ അടിയില്‍ കുടുങ്ങുകയായിരുന്നു. ഞാന്‍ കുറച്ച് പുറകിലായിരുന്നു. അപകടമുണ്ടായപ്പോള്‍ താന്‍ കുഴിയിലേക്ക് വീണു. കുഴിയില്‍ നിന്ന് പിന്നീട് എങ്ങനെയൊക്കെയൊ കയറി അടുത്തുള്ള ഒരു വീട്ടില്‍ കയറുകയായിരുന്നെന്നും പറഞ്ഞു.






